മങ്കട ഗവൺമെന്റ് കോളേജിന് സമീപം തീപ്പിടുത്തം റോഡരികിൽ നിറുത്തിയിട്ട കാറും ഏക്കർ കണക്കിന് റബർ തൈകളും കത്തി നശിച്ചു
Pulamanthole vaarttha
മൂർക്കനാട് : മൂർക്കനാട് പുന്നക്കാടിനു സമീപം മങ്കട ഗവ.കോളജിന് അരികിലായി ബുധനാഴ്ച ഉച്ചയോടെ ഉണ്ടായ വൻ തീപിടുത്തത്തിൽ വഴിയിൽ നിർത്തിയിട്ടിരുന്ന കാറും ഏക്കർ കണക്കിന് റബർ തൈകളും കത്തി നശിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന തീപിടുത്തം നാട്ടുകാരുടെയും സംഭവം അറിഞ്ഞ് പെരിന്തൽമണ്ണയിൽ നിന്നും എത്തിയ്യ് ഫയർഫോഴ്സ് അംഗങ്ങളുടെയും ഏറെ പരിശ്രമത്തിന് ഒടുവിൽ നിയന്ത്രണവിധേയമാക്കി സമീപത്തെ കോഴി ഫാമിലേക്ക് എത്തിയ ആൾ റോഡിൽ നിറുത്തിയിട്ട വാഹനം പൂർണ്ണമായും കത്തിനശിച്ചു ഫയർഫോഴ്സ് അംഗങ്ങൾ എത്തിയാണ് വാഹനത്തിലെ തീ നിയന്ത്രണ വിധേയമാക്കിയത് . അതിനു ശേഷമാണ് റബർ തോട്ടത്തിലേക്ക് പടർന്ന തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. സംഭവം നടന്നതിന് സമീപം ആൾ താമസം ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി . റബർ തോട്ടത്തിലേക്ക് തീ പടർന്നത് മൂലം പ്രദേശത്ത് ഏക്കർ കണക്കിന് ഭാഗങ്ങളിലെ പുൽകാടുകളും മരങ്ങളും കത്തിനശിച്ചു . വേനൽക്കാലം കടുക്കുന്നതോടെ പറമ്പുകളിലും മറ്റും തീപിടുത്തത്തിനുള്ള സാധ്യതകൾ വർദ്ധിച്ചു വരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
‘ഞാന് പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved