ഇന്‍സ്റ്റഗ്രാം സുഹൃത്തായ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്ത് പ്ലസ്വൺ വിദ്യാർത്ഥിനി പാറമടയിൽ ചാടി ജീവനൊടുക്കി
Pulamanthole vaarttha
കൊച്ചി: എറണാകുളത്ത് പാറമടയിൽ പ്ലസ്വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം സുഹൃത്തായ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്താണെന്ന് ജീവനൊടുക്കുന്നതെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

എറണാകുളം തിരുവാങ്കുളം മാമലയില്‍ കക്കാട് കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യയാണ് മരിച്ചത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു പെണ്‍കുട്ടി. മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിനുപരിസരത്തെ ക്വാറിയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ഇവിടെ ക്വാറിയുടെ മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved