യുവതി തൂങ്ങിമരിച്ച സംഭവം: ആസൂത്രിത കൊലപാതകമെന്ന് പൊലീസ്
Pulamanthole vaarttha
ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് കാമുകിയെ വിളിച്ചുവരുത്തിയ ശേഷം വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നു
കോഴിക്കോട് എലത്തൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. ആൺ സുഹൃത്തായ വൈശാഖന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് കാമുകിയെ വിളിച്ചുവരുത്തിയ ശേഷം വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. 26കാരിയായ യുവതി വിവാഹ അഭ്യര്‍ഥന നടത്തിയപ്പോള്‍ ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പകരം ഒരുമിച്ച് മരിക്കാം എന്നു വിശ്വസിപ്പിച്ച് യുവതിയെ ശനിയാഴ്ച രാവിലെ വൈശാഖ് തന്റെ വര്‍ക്ക് ഷോപ്പിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്. സ്ഥലത്തെ സി.സി.ടി.വി പരിശോധിച്ചപ്പോൾ പോലിസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഇരുവരും ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണെന്നും, ആത്മഹത്യ ചെയ്യാൻ തയ്യാറെടുത്ത് ഒരേസമയം കഴുത്തിൽ കുരുക്കിടുകയായിരുന്നുവെന്നും എന്നാൽ യുവതി കഴുത്തിൽ കുരുക്കിട്ട് സ്റ്റൂളിൽ കയറി നിന്ന സമയം വൈശാഖൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ആദ്യം ആത്മഹത്യയാണെന്ന് കരുതിയിരുന്നെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. യുവതിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ വൈശാഖനുമായി ബന്ധമുണ്ടായിരുന്നതായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു വന്നിരുന്നതായും പോലിസ് പറയുന്നു. വൈശാഖന് വിവാഹിതനാണ്. സംഭവത്തിൽ പ്രതി വൈശാഖനെ പോലീസ് കസ്റ്റഡിയിലെടുത്തു.
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved