വേങ്ങരയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; യുവതി മരണപ്പെട്ടു
Pulamanthole vaarttha
വേങ്ങര: വേങ്ങരക്ക് സമീപം കുറ്റളൂരിൽ ഖദീജ ഓഡിറ്റോറിയത്തിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 18 വയസ്സുകാരി മരണപ്പെട്ടു. ചെമ്മാട് സ്വദേശിനി ഫാത്തിമ ജുനൈനയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെമ്മാട് കുമ്പംകടവ് സ്വദേശി ഉസൈൻ പി.പി.ക്ക് ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച വൈകുന്നേരം 5:30-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഉസൈനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved