ഓട്ടോറിക്ഷകളെ കരിപ്പൂര് വിമാനത്താവളത്തിൽ തടയുന്നതായി ആക്ഷേപം
Pulamanthole vaarttha
കൊണ്ടോട്ടി : യാത്രക്കാരുമായി വരുന്ന ഓട്ടോറിക്ഷകളെ വിമാനത്താവളത്തിനകത്തേക്ക് കടത്തിവിടാതെ പാർക്കിങ് കരാർ എടുത്ത ഏജൻസിയുടെ ജീവനക്കാർ വിമാനത്താവള അതോറിറ്റിയുടെ നിർദേശം പാലിക്കാതെ തടയുന്നതായി ആക്ഷേപം. യാത്രക്കാരെ വിമാനത്താവളത്തിൽ കൊണ്ടുപോയി വിടുന്നതിന്ഓട്ടോറിക്ഷകൾക്ക് ഫീസ് വേണ്ടെന്നും അകത്തുനിന്നും യാത്രക്കാരെ
കൊണ്ടുപോരുകയാണെങ്കിൽ 100 രൂപ ഫീസ്
നൽകണമെന്നും വിമാനത്താവള അതോറിറ്റി
ഓട്ടോ തൊഴിലാളികളെ അറിയിച്ചിരുന്നു. ഇതു
പാലിക്കാതെ വിമാനത്താവളത്തിലേക്ക്
യാത്രക്കാരുമായി വരുന്ന ഓട്ടോറിക്ഷാ
തൊഴിലാളികളോട് 100 രൂപ
ആവശ്യപ്പെടുകയും നൽകാത്തപക്ഷം
ഉള്ളിലേക്ക് കടത്തിവിടാൻ
വിസമ്മതിക്കുകയും ചെയ്യുകയാണെന്നാണ് ആക്ഷേപം. വെള്ളിയാഴ്ച ഉച്ചയ്ക്ക്
കൊണ്ടോട്ടിയിൽനിന്ന് യാത്രക്കാരനുമായി
പോയ ഓട്ടോറിക്ഷയെ 100 രൂപ നൽകാത്തതിന്റെ പേരിൽ ഗേറ്റ്
തുറന്നുകൊടുത്തില്ല. തുടർന്ന് യാത്രക്കാരന്
വഴിയിൽ ഇറങ്ങി പോവേണ്ടിവന്നു.കോഴിക്കോട്, ഫറോക്ക് റെയിൽവേ സ്റ്റേഷനുകളിൽനിന്ന് യാത്രക്കാരുമായി വരുന്ന ഓട്ടോറിക്ഷകളെയും തടഞ്ഞ സംഭവങ്ങളുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളികളെയും യാത്രക്കാരെയും അനാവശ്യമായി ഉപദ്രവിക്കുന്നതിൽനിന്ന് വിമാനത്താവള അതോറിറ്റി പിന്മാറണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന സെക്രട്ടറി കെ. ബാലൻ ആവശ്യപ്പെട്ടു
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved