പട്ടാമ്പിയിൽ ട്രെയിൻ തട്ടി വ്യാപാരി മരിച്ചു
Pulamanthole vaarttha
പട്ടാമ്പി :പട്ടാമ്പിയിൽ ട്രെയിൻ തട്ടി കൈപ്പുറം സ്വദേശിയായ വ്യാപാരി മരിച്ചു.വ്യാഴം വൈകീട്ട് ആറ് മണിക്കായിരുന്നു അപകടം. കൈപ്പുറം സ്വദേശി എ.ടി. ഹുസൈൻ എന്നയാളാണ് മരിച്ചത്. ഇയാൾ ഗുഡ്സ് ട്രെയിനിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് കണ്ടുനിന്നവർ പറഞ്ഞത്.തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ആയിരുന്നു മൃതദേഹം. ബന്ധുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത് ഹുസൈൻ മാസങ്ങളായി ഡിപ്രഷന് മരുന്നുകൾ കുടിക്കുന്നുണ്ടെന്നും ആത്മഹത്യ ആണെന്നും പട്ടാമ്പി പോലീസ് പറഞ്ഞു നിലവിൽ ഇയാൾ KVVES കൈപ്പുറം യൂണിറ്റ് സെക്രട്ടറിയേറ്റ് മെമ്പറും, വെസ്റ്റ് കൈപ്പുറത്ത് ഫേൻസി ഷോപ്പ് ഉടമയുമായിരുന്നു
മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved