മലപ്പുറത്ത് കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ച ഉമ്മയുടെയും മകന്റെയും മൃതദേഹം ഖബറടക്കി.
Pulamanthole vaarttha
മനോഹരമായി തമിഴ് പാട്ടുകൾ പാടിയിരുന്ന സയാന്റെ മരണം സഹപാഠികൾക്ക് വലിയ നോവായി
കൂട്ടിലങ്ങാടി കഴിഞ്ഞദിവസം കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ച തമിഴ്നാട് ഈറോഡ് സ്വദേശികളായ എം.ഷിബിനയുടെയും മകൻ മുഹമ്മദ് സയാന്റെയും മൃതദേഹം പടിഞ്ഞാറ്റുംമുറി പടിഞ്ഞാറേക്കുണ്ട് ജുമാമസ്ജിദിൽ കബറടക്കി. പടിഞ്ഞാറ്റുംമുറി ഫസ്ഫരി യുപി സ്കൂൾ അഞ്ചാം ക്ലാസുകാരനായ മുഹമ്മദ് സയാന്റെയും ഉമ്മ ഷിബിനയുടെയും മയ്യിത്ത് കഴിഞ്ഞ ദിവസം ഉച്ചയ്ക്കു സ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോൾ സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കമുള്ളവർ അന്തിമോപചാരമർപ്പിച്ചു. അഞ്ചാം ക്ലാസുകാരനായ സയാൻ്റെ മരണം സഹപാഠികൾക്ക് ഇപ്പോഴും വിശ്വാസിക്കാനാകുന്നില്ല. സ്കൂൾ ക്രിസ്മസ് അവധി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഞങ്ങൾക്ക് ഇനി തമിഴ്പാട്ടുകൾ പാടിത്താരാൻ സയാനില്ലെന്നു വിശ്വാസിക്കാനാകാതെ കൂട്ടുകാർ മൃതദേഹത്തിന് അടുത്തു നിന്നു വിങ്ങിപ്പൊട്ടി.
സയാനും സഹോദരൻ ഫയാനും നാലു മാസം മുൻപാണു സ്കൂളിൽ ചേർന്നത്. പഠിക്കാൻ ഏറെ ഉത്സാഹമുള്ള സയാൻ മലയാള ഭാഷ മനസ്സിലാക്കി വരുന്നതേയൊള്ളു. ക്ലാസിലും പുറത്തും നന്നായി തമിഴ്പാട്ട് പാടുന്ന സയാൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. ഷിബനയുടെ സഹോദരിമാരായ ആയിഷ, ഫാത്തിമ എന്നിവർ മൂന്നു വർഷത്തിലേറെയായി ഫസ്ഫരി സ്കൂളിൽ പഠിക്കുന്നുണ്ട്. ബുധനാഴ്ച്ച വൈകിട്ടായിരുന്നു സയാനും ഉമ്മ ഷിബ്നയും കടലുണ്ടി പുഴയിൽ വെള്ളം കൊള്ളിപ്പാടം കടവിൽ മുങ്ങി മരിച്ചത്. പടിഞ്ഞാറ്റുംമുറിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കുടുംബം വൈകിട്ട് കുളിക്കാനായി കടലുണ്ടിപ്പുഴയിൽ പോയതായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved