കുഞ്ഞനുജന് എന്തുപറ്റിയെന്ന് അറിയാതെ ജ്യേഷ്ഠൻ റയാൻ ചുമരിൽ കോറിയിട്ടു; ‘സുഹാൻ ഈസ് മിസിങ്’.
Pulamanthole vaarttha
താൻ ബാഡ് ബോയ് എന്ന് പറഞ്ഞപ്പോഴാണ് വീട്ടിൽ നിന്ന് സുഹാൻ ഇറങ്ങിയതെന്നും അറിയാതെ പറഞ്ഞുപോയതാണെന്നും പറഞ്ഞ് റയാൻ കഴിഞ്ഞ ദിവസം മുഴുവൻ വിതുമ്പിക്കൊണ്ടിരുന്നു
ചിറ്റൂർ : സുഹാനെ കാണാതായ വിവരമറിഞ്ഞ് നാടാകെ അവനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നപ്പോൾ. കുഞ്ഞനുജന് എന്തുപറ്റിയെന്ന് അറിയാതെ അവനായി കാത്തിരുന്ന ജ്യേഷ്ഠൻ റയാൻ വീടിൻ്റെ ചുമരിൽ കല്ലുകൊണ്ടു കോറിയിട്ടു- ‘സുഹാൻ ഈസ് മിസിങ്…’ ഏറെ വൈകിയും ബന്ധുക്കളും നാട്ടുകാരുമെല്ലാം സുഹാനായി തിരച്ചിൽ നടത്തുമ്പോൾ നിറകണ്ണുകളോടെ താൻ എഴുതിയതിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു എട്ടുവയസ്സുകാരനായ റയാൻ.

ചിറ്റൂർ അമ്പാട്ടുപാളയത്തു കുളത്തിൽ വീണു മരിച്ച ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം റോയൽ ഇന്ത്യൻ പബ്ലിക് സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് പൂക്കൾ സമർപ്പിക്കുന്ന അധ്യാപകർ (വലത്തുനിന്ന് രണ്ടാമത് നിൽക്കുന്നത് സുഹാന്റെ ക്ലാസ് ടീച്ചർ ഗോപിക). ഇൻസെറ്റിൽ സുഹാൻ.
തന്നോടൊപ്പം ഓടിക്കളിക്കാനും കുസൃതികാട്ടാനും ഇനി സുഹാനുണ്ടാവില്ലെന്ന് ഏറെ വേദനയോടെയാണ് റയാൻ തിരിച്ചറിഞ്ഞത്. താൻ ബാഡ്ബോയ് എന്ന് പറഞ്ഞപ്പോഴാണ് വീട്ടിൽ നിന്ന് സുഹാൻ ഇറങ്ങിയതെന്നും അറിയാതെ പറഞ്ഞുപോയതാണെന്നും പറഞ്ഞ് റയാൻ കഴിഞ്ഞ ദിവസം മുഴുവൻ വിതുമ്പിക്കൊണ്ടിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved