ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Pulamanthole vaarttha
കോഴിക്കോട്: ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഫറോക്ക് സ്വദേശിയായ മുനീറയാണ് മരിച്ചത്. ലഹരി വാങ്ങാൻ പണം നൽകിയില്ല എന്ന കാരണത്താൽ ജബ്ബാർ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. ആറും എട്ടും വയസുള്ള മക്കളുടെ മുന്നിൽ വച്ചായിരുന്നു ജബ്ബാർ ഭാര്യ മുനീറയെ വെട്ടിപ്പ രിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആണ് മുനീറ മരണത്തിന് കീഴടങ്ങിയത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായിരുന്നു മുനീറ മാസങ്ങൾക്ക് മുമ്പ് ജബ്ബാർ യുവതിയെ കൊല്ലാൻ ശ്രമിച്ചിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

ജബ്ബാർ ഒരു ക്രിമിനലാണ് . നിരന്തരം ഉപദ്രവിക്കും. എട്ട് മാസം മുമ്പ് ജബ്ബാർ മുനീറയെ കൊല്ലാൻ ശ്രമിച്ചിരുന്നു. കഴുത്തിൽ അന്ന് കത്തി കൊണ്ട് മുറിവേറ്റിരുന്നു. ചികിത്സയ്ക്ക് ശേഷം സ്വന്തം വീട്ടിലായിരുന്നു മുനീറ താമസിച്ചത്. ഇനി പ്രശ്നമുണ്ടാകില്ലെന്ന് ഭർത്താവിന്റെ ഉമ്മയുടെയും ബാപ്പയും ഉറപ്പ് നൽകിയതിനാലാണ് മടങ്ങിപ്പോയതെന്നും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved