കേരളത്തിലെ ജനങ്ങൾക്ക് ഇനി പുതിയ തിരിച്ചറിയൽ രേഖ; വരുന്നത് ഫോട്ടോ പതിപ്പിച്ച ‘നേറ്റിവിറ്റി കാർഡ്’*
Pulamanthole vaarttha
തിരുവനന്തപുരം : കേരളത്തിലെ ജനങ്ങൾക്കായി ഫോട്ടോ പതിപ്പിച്ച പുതിയ ‘നേറ്റിവിറ്റി കാർഡ്’ നൽകുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് താമസിക്കുന്നവർക്ക് തങ്ങളുടെ പൗരത്വം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും കേരളത്തിൽ ജീവിക്കുന്നവരാണെന്ന് ഔദ്യോഗികമായി തെളിയിക്കുന്നതിനും വേണ്ടിയാണ് ഈ കാർഡ് നൽകുന്നത്.പൗരത്വവുമായി ബന്ധപ്പെട്ട നിലവിലെ ആശങ്കകൾക്ക് ഒരു പരിധിവരെ പ്രതിരോധമാകാൻ ഈ നടപടിക്ക് സാധിക്കും. പുതിയ കാർഡ് വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക നിയമനിർമ്മാണം നടത്തും.നിലവിൽ ചില പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എല്ലാവർക്കും ഉപയോഗിക്കാവുന്ന ഔദ്യോഗിക രേഖയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ കാർഡിന് എസ്.ഐ.ആറുമായി യാതൊരു ബന്ധവുമില്ല. ജനങ്ങളുടെ ഭീതി ഒഴിവാക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. തഹസിൽദാർമാർക്കായിരിക്കും കാർഡ് നൽകാനുള്ള അധികാരം. എസ്.ഐ.ആർ ജനാധിപത്യത്തിന്റെ ഉത്തമ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഓരോ വില്ലേജ് ഓഫീസിലും രണ്ട് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കും.ജനങ്ങളെ സഹായിക്കാൻ ഉദ്യോഗസ്ഥർക്ക് പുറമെ വോളന്റിയർമാരുടെ സേവനവും ലഭ്യമാക്കും. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതബോധം ഉറപ്പാക്കുന്നതിനും പുതിയ നേറ്റിവിറ്റി കാർഡ് കേരളത്തിലെ ഓരോ പൗരനും കരുത്താകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved