പുലാമന്തോൾ പഞ്ചായത്ത് ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
Pulamanthole vaarttha
പുലാമന്തോൾ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമെറ്റു. പുലാമന്തോൾ ഗ്രാമ പഞ്ചായത്തിലേ 23 വാർഡുകളിൽ വിജയിച്ചവരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് പഞ്ചായത്ത് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. തുടർന്ന് ഭരണ സമിതിയുടെ ആദ്യ യോഗവും ചേർന്നു. മുതിർന്ന അംഗം 15ാം വാർഡ് മെമ്പർ അബ്ദുൽ കമാൽ (കമ്മാലി) ആദ്യം സത്യപ്രതിജ്ഞ ചെയ്തു അധികാരമെറ്റു. വരണാധികാരി അമീറ (മങ്കട എഇഏ) സത്യ പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ മറ്റുള്ളവർക്ക് അബ്ദുൽ കമാൽ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. പുലാമന്തോള്‍ പഞ്ചായത്ത് സെക്രട്ടറി ആര്‍ച്ച നായര്‍, അസി. സെക്രട്ടറി കൃഷണകുമാര്‍ എന്നിവര്‍ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുലാമന്തോൾ പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചിരിക്കയാണ്. 23ൽ 12 സീറ്റുകൾ വിജയിച്ചാണ് യു ഡി എഫ് പഞ്ചായത്ത് ഭരണം പിടിച്ചത്.അതിന്റെ ആഘോഷങ്ങൾ വിവിധ വാർഡുകളിൽ നടന്നു.. പ്രസിഡന്റ, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved