ഫിഫ അറബ് കപ്പ് ഫൈനൽ നാളെ : പോരാട്ടം ജോർദാനും മൊറോക്കോയും തമ്മിൽ
Pulamanthole vaarttha
ദോഹ: ഫിഫ അറബ് കപ്പ് 2025-ൽ മൊറോക്കോ vs ജോർദാൻ ഫൈനൽ പോരാട്ടം ഖത്തർ നാഷണൽ ഡേ ദിനമായ (നാളെ) ഡിസംബർ 18 വ്യാഴാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 9 .30 ന് (പ്രദേശിക സമയം 7 മണിക്ക് ) നടക്കും. തിങ്കളാഴ്ച സൗദി അറേബ്യയെ 1–0ന് തോൽപ്പിച്ച് ജോർദാൻ ആദ്യമായി അറബ് കപ്പ് ഫൈനലിൽ എത്തി. അൽ ബൈത് സ്റ്റേഡിയത്തിൽ 62,825 കാണികളുടെ മുൻപിൽ നിസാർ അൽ റഷ്ദാൻ 66-ാം മിനിറ്റിൽ ഹെഡർ ഗോളിലൂടെ ജോർദാന്റെ വിജയത്തിന് വഴിതിരിച്ചു. അതോടെ സൗദി അറേബ്യക്ക് മൂന്നാം തവണ കിരീടം നേടാനുള്ള ശ്രമം അവസാനിച്ചു.നേരത്തെ ആദ്യം നടന്ന സെമി ഫൈനലിൽ മൊറോക്കോ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ യുഎഇയെ 3–0ന് പരാജയപ്പെടുത്തി ഫൈനലിലേക്ക് കടന്നിരുന്നു . 28-ാം മിനിറ്റിൽ കരീം എൽ ബെർക്കാവൂയിയുടെ ഹെഡർ, 83-ാം മിനിറ്റിൽ അഷ്റഫ് എൽ മഹ്ദിയൂയിയുടെ ഗോൾ, ഇൻജുറി ടൈമിലെ അബ്ദെറസാക് ഹംദല്ലാഹിന്റെ ഗോൾ എന്നിവ ജയം ഉറപ്പിച്ചു. 33,898 ആരാധകരുടെ സാന്നിധ്യത്തിൽ മൊറോക്കോ തുടക്കം മുതൽ മത്സരത്തെ നിയന്ത്രിക്കുകയും പ്രതിരോധത്തിൽ ശക്തമായി നിലകൊള്ളുകയും ചെയ്തു. മൊറോക്കോ രണ്ടാം തവണയാണ് ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. വലിയ പ്രതീക്ഷയിലാണ് ഇരു ടീമിൻ്റെയും ആരാധകർ.
ദോഹ: ഫിഫ അറബ് കപ്പ് 2025-ൽ മൊറോക്കോ vs ജോർദാൻ ഫൈനൽ പോരാട്ടം ഖത്തർ നാഷണൽ ഡേ ദിനമായ (നാളെ) ഡിസംബർ 18 വ്യാഴാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ...
പത്തനംതിട്ട: പ്രണയം നടിച്ച് വശത്താക്കിയ ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി കൈക്കലാക്കിയ 17 വയസുകാരിയുടെ നഗ്ന ഫോട്ടോകള്‍ പോണ്...
കഴിഞ്ഞ ദിവസം രേഖപെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ് മൂന്നാര്‍: അതിശൈത്യത്തിൻറെ പിടിയിലായ മൂന്നാറിൽ താപനില 3 ഡിഗ്രിയിലേക്ക് എത്തി.ഈ...
© Copyright , All Rights Reserved