അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറുക, കഞ്ഞിവെച്ച് കുടിക്കുക’; വിചിത്ര ഹോബിയായി നടക്കുന്ന സ്ഥിരം കള്ളന് പൊലീസ് പിടിയില്‍
Pulamanthole vaarttha
കണ്ണൂര്‍: ഒരു അംഗന്‍വാടിയില്‍ സ്ഥിരമായി അതിക്രമിച്ചു കയറി കഞ്ഞിവെച്ചു കുടിക്കുന്ന ‘സ്ഥിരം കള്ള’നെ പൊലീസ് പിടികൂടി. പൊലീസിനും കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ തലവേദനയായ മട്ടന്നൂര്‍ മണ്ണൂര്‍ സ്വദേശി വിജേഷാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയിലായത്.മൂന്ന് തവണയാണ് പ്രതി താവക്കര അംഗന്‍വാടിയില്‍ അതിക്രമിച്ച് കയറി കഞ്ഞിവെച്ചു കുടിച്ചും മുട്ടയും പാലും റവയും പാകം ചെയ്ത് കഴിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ജനല്‍ കമ്പികളും ടൈലും തകര്‍ത്തിരുന്നു. അടുക്കള ഭാഗത്തെ സീലീങ് വഴിയാണ് മോഷ്ടാവ് അകത്തുകടക്കുന്നത്. ഭക്ഷണം കഴിച്ചശേഷം മേശയില്‍ പുതപ്പുവിരിച്ച് ഉറങ്ങുന്നതും പതിവായിരുന്നു.

പുതപ്പിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കത്തിയും സ്പാനറുകളും നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച വാട്ടര്‍ പ്യൂരിഫെയറിന്റെയും വാഷ്ബേസുകളുടെയും പൈപ്പുകള്‍ തകര്‍ത്ത ശേഷം എടുത്തുകൊണ്ടുപോയിരുന്നു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് പരിധിയിലെ കോളേജ് ഓഫ് കൊമേഴ്സിന് സമീപം ഹോള്‍ സെയില്‍ ജെന്റ് ഷോറൂമില്‍ കയറി പണവും വസ്ത്രവും മോഷ്ടിച്ച കേസിലും പ്രതിയാണ്
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved