വീണ്ടുമൊരു ഡിസംബർ 4 കണ്ണീരോർമ്മയായ പെരുമണ്ണ് ദുരന്തത്തിന് ഇന്ന് 17 ആണ്ടുകൾ
Pulamanthole vaarttha

കണ്ണൂർ : ഇരിക്കൂർ പെരുമണ്ണിൽ 10 കുരുന്നുജീവനുകൾ കവർന്നെടുത്ത ഓർമകൾക്ക് ഇന്ന് 17 ആണ്ടുകൾ
നടുക്കുന്ന ഓർമ്മകളും ഇടനെഞ്ചുരുകുന്ന തീരാദു:ഖവും പേറി കണ്ണീർ നനവിന്റെ ഓർമ്മയിൽ വീണ്ടും ഒരു ഡിസംബർ 4 കൂടി പിറക്കുകയായി എത്രയുഗങ്ങൾ കൊഴിഞ്ഞു വീണാലും മറക്കാനും പൊറുക്കാനും കഴിയാത്ത സമാനതകളില്ലാത്ത മനുഷ്യക്കുരുതിയുടെ കറുത്ത ദിനത്തിലെ സായാഹ്നം
ഇരിക്കൂർ പെരുമണ്ണ് റോഡപകടത്തിൽ വിടരും മുമ്പേ പൊലിഞ്ഞു പോയ വാടാമലരുകൾ
അവർ പത്ത് പേർ ഇന്നും ജീവിക്കുന്നു വിങ്ങുന്ന ഓർമ്മയായി കരൾ നുറുങ്ങുന്ന നൊമ്പരമായി
മിഥുന ,അഖിന, അനുശ്രീ നന്ദന, റിംഷാ ന, സഞ്ജന, വൈഷ്ണവ്, സോന, കാവ്യ, സാന്ദ്ര ഇവർ പത്ത് പേർ പത്ത് സഹയാത്രികർ സഹപാഠികൾ കൂട്ടം തെറ്റാതെ കൂട്ടി നൊപ്പം നടന്നവർ പെരുമണ്ണ് നാരായണവിലാസം എൽ .പി സ്കൂളിലെ 1ാം ക്ലാസ്സുമുതൽ 3ാം ക്ലാസ്സുവരെയുള്ള 10 അക്ഷര കുരുന്നുകൾ

ഒരു നാടിന്റ നട്ടെല്ലും സ്വപ്നങ്ങളും പ്രതീക്ഷകളുമായി വളരേണ്ട ഈ കുരുന്നുകളെ 2008 ഡിസoബർ 4ന് വൈകുന്നേരമാണ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി ഈ കുരുന്നുകളുടെ നിറമുള്ള സ്വപ്നങ്ങളെ കശക്കിയെറിഞ്ഞത്. ഇവരിൽ അനുശ്രീയും, അഖിനയും സഹോദരങ്ങളാണ് 11 കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയുംചെയ്ത അപകടത്തിൽ , പലരും ഇന്നും ആ പരിക്കുകളുടെ ദുരിതം പേറി ജീവിക്കുകയും ചെയ്യുന്നു. സ്കൂൾ വിട്ട് ഒരു വിരിയായി അച്ചടക്കത്തോടെ നടന്നുപോകുന്ന കുട്ടികളായിരുന്നു ഇവരെന്നും, അവരുടെ ആ നല്ല ശീലം പോലും ഈ ദുരന്തത്തിൽ അവരെ രക്ഷിച്ചില്ലെന്നും അന്നത്തെ റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് ജപ്പാന് കുടിവെള്ള പദ്ധതിയുടെ സൈറ്റില്‍ ജോലി ചെയ്തിരുന്ന ഇലക്ട്രിക്കൽ വിഭാഗം ജോലിക്കാരന് മലപ്പുറം തിരൂര്‍ സ്വദേശി അബ്ദുൾ കബീർ ഓടിച്ച ടെമ്പോ ട്രാക്സ് ക്രൂയിസർ വാഹനമാണ് കുരുന്നുകളെ ഇടിച്ചത് . അപകടം നടന്ന് 10 വർഷത്തിന് ശേഷം, 2019ല്‍ കോടതി പ്രതിക്ക് 10 വര്‍ഷം കഠിന തടവും, 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് നൽകാനും കോടതി ഉത്തരവിട്ടു ഇയാളിപ്പോൾ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ടുണ്ടെത്രെ.
അപകടശേഷം പെരുമണ്ണിലെ മഹാമനസ്കനായ കൃഷ്ണ വാര്യർ വിട്ടുനല്‍കിയ പെരുമണ്ണിലെ സ്ഥലത്താണ് ഇതില്‍ ഒൻപതു കുരുന്നുകളെയും അടക്കം ചെയ്തത്.
അവിടെ നാട്ടുകാർ ദുരന്തത്തിന്റെ ഓർമ്മക്കായി, കുഞ്ഞുങ്ങൾക്കായി ഒരു സ്മാരക മണ്ഡപവും പടുത്തുയർത്തി. ഈ പാതയിലൂടെ കടന്നു പോകുന്ന ആർക്കും ഒരു നിമിഷം തലകുനിച്ച് നമിക്കാതെ ഇതിലേ കടന്ന് പോകുവാനാവില്ല എല്ലാ വർഷവും ഡിസംബർ 4-ന് ഇവിടെ അനുസ്മരണ ചടങ്ങുകൾ നടക്കാറുണ്ട്
. 