കുരുവമ്പലം സ്കുളിനു മുന്നിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് അപകടം;കൊളത്തൂർനാഷണൽ ഹൈസ്കൂളിലെ അധ്യാപിക മരണപെട്ടു
Pulamanthole vaarttha
കുരുവമ്പലം : കുരുവമ്പലം എൽ പി സ്കുളിനു മുന്നിലെ വളവിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ ആദ്യാപിക മരണപെട്ടു.കൊളത്തൂർ നാഷണൽ ഹൈസ്കൂളിലെ അറബിക് ടീച്ചർ ചെമ്മല മണ്ണേങ്ങൽ ഇളയേടത്ത് നഫീസ ടീച്ചർ (56) മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 4 മണിക്ക് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുപോൾ ആയിരുന്നു ദാരുണ സംഭവം. ഭർത്താവ് മുഹമ്മദ് ഹനീഫ, മക്കൾ മുഹമ്മദ് ഹഫീഫ് (വല്ലപ്പുഴ പൂക്കോയ തങ്ങൾ എൽ പി സ്കൂൾ അധ്യാപകൻ ) മുഹമ്മദ് അസ്ലം ( പട്ടിക്കാട് എം ഇ എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥി ) MES മെഡിക്കൽ കോളേജിലുള്ള പരേതയുടെ ജനാസ നിയമ നടപടികൾ പൂർത്തിയാക്കി നാളെ ചെമ്മല ഖബർ സ്ഥാനിൽ ജനാസ ഖബറടക്കം ചെയ്യും.

സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണു നാടിനെ നടുക്കിയ അപകടമരണം.

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved