കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലി കാറ്റ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ മരണം 100 കടന്നു;
Pulamanthole vaarttha
കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയില്‍ മരണം 100 കടന്നു.രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതയി സർക്കാർ അറിയിച്ചു. തലസ്ഥാനമായ കൊളംബോ വെള്ളപ്പൊക്ക ഭീതിയില്‍ കഴിയുമ്ബോള്‍, ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ കൂടുതല്‍ സഹായം കൈമാറുന്നു. അതേസമയം കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജില്ലകള്‍ക്ക് ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെല്‍റ്റ ജില്ലകളിലും സ്കൂള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ, കേരള തീരത്തും കള്ളക്കടലിന്റെ സ്വഭാവം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ രാത്രി 11.30 വരെ ജാഗ്രത നിർദ്ദേശം തുടരുന്നു. ശ്രീലങ്കൻ തീരത്തിന് സമീപമുള്ള തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് നിലനില്‍ക്കുന്നുണ്ടെന്നും ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്ര തീരങ്ങളിലേക്കാണ് എത്തുക എന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു. കടല്‍ക്ഷോഭം ഉണ്ടാകാമെന്നതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. അപകടസാധ്യത കൂടുതലുള്ള മേഖലകളില്‍ നിന്ന് താമസം മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങള്‍ പൂർണമായി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുന്നു. മത്സ്യബന്ധന യാനങ്ങള്‍ ഹാർബറുകളില്‍ സുരക്ഷിതമായി കെട്ടിയിടുകയും പരസ്പരം ആവശ്യമായ അകലം പാലിക്കുകയും വേണം. ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കടലില്‍ ഇറങ്ങി നടത്തുന്ന എല്ലാ വിനോദങ്ങളും യാത്രകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാറ്റിന്റെ തീവ്രത കൂടുന്നതിനൊപ്പം തീരശോഷണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved