ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധനെ കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തു
Pulamanthole vaarttha
മലപ്പുറം: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ഉപയോഗിച്ചയാള്‍ അറസ്റ്റില്‍. കാളികാവ് സ്വദേശി സജിന്‍ ഷറഫുദ്ദീനെയാണ് കൊളത്തൂര്‍ പോലിസ് തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ‘മിറാക്കിള്‍ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് പ്രതി. പലതരം ആഭിചാര ക്രിയകള്‍ നടത്തുന്നയാളാണ് താന്‍ എന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. അത് വിശ്വസിച്ചാണ് യുവതി എത്തുന്നത്.

കുട്ടിയില്ലാത്ത യുവതി കുട്ടിയെ വേണമെന്നാണ് ആവശ്യപ്പെട്ടത്. ദിവ്യഗര്‍ഭം ഉണ്ടാക്കാന്‍ തനിക്ക് ശേഷിയുണ്ടെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. പിന്നീട് യുവതിയുടെ വീട്ടില്‍ എത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പിന്നീടാണ് യുവതി പോലിസില്‍ പരാതി നല്കി. പ്രതി തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസവും ഇയാളുടെ യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved