പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; സ്കൂളിൽനിന്നു വീട്ടിലേക്ക് മടങ്ങിയ രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം
Pulamanthole vaarttha
പത്തനംതിട്ട :പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ സംഭവത്തിൽ മരണം രണ്ടായി രണ്ടാം ക്ലാസിൽ പഠിക്കുന്ന ആദിലക്ഷ്മിക്ക് പിറകെ നാല് വയസുകാരനായ യദുകൃഷ്ണനും മരിച്ചു.ഓട്ടോറിക്ഷ തോട്ടിൽ വീണതിനെ തുടർന്ന് യദുവിനെ കാണാതായിരുന്നു. അധ്യാപിക സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് യൂനിറ്റ് വീണ്ടും നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിയ ശേഷമാണ് രണ്ടാം ക്ലാസുകാരി ആദിലക്ഷ്മി മരണപ്പെട്ടത്. ഇന്നലെ പകൽ നാലരയോടെ സ്കൂളിൽ നിന്ന് കുട്ടികളുമായി പുറപ്പെട്ട ഓട്ടോ റോഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.കരിമാൻതോട് തൂമ്പാക്കുളം തോട്ടിലേക്ക് ഓട്ടോ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില് പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved