കണ്ടെയ്നർ ലോറി തട്ടി മരക്കൊമ്പ് കാറിനുള്ളിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
Pulamanthole vaarttha
പെരുമ്പിലാവ്: കടവല്ലൂരിൽ കണ്ടെയ്നർ ലോറി തട്ടിയതിനെ തുടർന്ന് മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണന്ത്യം. എടപ്പാൾ പെരുമ്പറമ്പ് സ്വദേശി 27 വയസ്സുള്ള ആതിരയാണ് മരിച്ചത്.
ഇന്നലെ രാത്രി 7.25 നാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തുനിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. മുൻപിൽ പോകുകയായിരുന്ന കണ്ടെയ്നർ ലോറി റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പിൽ ഇടിച്ചതിനെ തുടർന്ന് മരത്തിന്റെ ശിഖരം പൊട്ടി കാറിനുള്ളിലേക്ക് വീണാണ് യാത്രക്കാരിയായ 27 വയസ്സുകാരിക്ക് ദാരുണന്ത്യം സംഭവിച്ചത്.
ഒപ്പം ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനത്തിനു മുകളിലെ മരക്കൊമ്പ് മുറിച്ചുമാറ്റി.
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
മേഘാലയയിലെ ഉൾഗ്രാമങ്ങളിലൂടെ പോകുന്ന വഴി ചെറിയൊരു ആക്സിഡന്റ് സംഭവിച്ചതായിരുന്നു വെന്നും നിലവിൽ മേഘാലയയിലെ പൈനൂർ സല (Pynursla)...
© Copyright , All Rights Reserved