ട്രംപിനെയും സയണിസ്റ്റുകളെയും തള്ളി യു.എസ് ജനത; സൊഹ്റാന് മംദാനി ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയര്‍
Pulamanthole vaarttha
ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും ഫലസ്തീൻ അനുകൂലിയുമായ സൊഹ്റാൻ മംദാനിക്ക് വിജയം. ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മീരാ നായരുടെയും ഉഗാണ്ടൻ അക്കാദമീഷ്യൻ മഹമൂദ് മംദാനിയുടെയും മകനായ 34 കാരൻ മംദാനി, ന്യൂയോർക്കിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. ന്യൂയോർക്കിലെ ആദ്യ മുസ്ലിം മേയറാണ് മംദാനിയെന്ന പ്രത്യേകതയുമുണ്ട്. മത്സരത്തിൽ മംദാനിക്ക് തന്നെയായിരുന്നു കൂടുതൽ വിജയസാധ്യത പ്രവചിക്കപ്പെട്ടിരുന്നത്. ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്റാഈൽ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപടുകളുടെ പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തീവ്ര സയണിസ്റ്റ്, ജൂത സംഘടനകളും അദ്ദേഹത്തിനെതിര കേടുത്ത പ്രചാരണം നടത്തിയിരുന്നു. ഇന്നലെയാണ് ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ന്യൂയോർക്കിൽ നടന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ കർട്ടിസ് സ്ലിവയും സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ കൗമോയും ആണ് മത്സരംഗത്തുണ്ടായിരുന്നത്. മംദാനിക്ക് പകുതിയിലധികം വോട്ട് ലഭിച്ചപ്പോൾ, ആൻഡ്രൂ കൗമോ തൊട്ട് പിന്നിലെത്തി. 39 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച വോട്ട്. ട്രംപിന്റെ പാർട്ടിക്ക് വേണ്ടി മത്സരിച്ച കർട്ടിസ് സ്ലിവക്ക് കേവലം എട്ട് ശതമാനം വോട്ടേ ലഭിച്ചുള്ളൂ. സ്വന്തം തട്ടകത്തിൽ മത്സരിക്കുന്ന മംദാനിക്കെതിരേ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തുവന്നതോടെയാണ് ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിന് യു.എസിന് പുറത്തും വൻ മാധ്യമ ശ്രദ്ധ ലഭിച്ചത്. മംദാനിക്കു വോട്ടുചെയ്യുന്ന ജൂതർ വിഡ്ഡികളാണെന്ന് ട്രംപ് ഇന്നലെ പ്രസ്താവിച്ചു. മംദാനി ജൂതവിദ്വേഷിയാണെന്നും അദ്ദേഹം പറഞ്ഞു. മംദാനി ജയിച്ചാൽ ന്യൂയോർക്കിനുള്ള ഫെഡറൽ ഫണ്ട് നിർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിന് പുറമെ ന്യൂ ജേഴ്സി, വിർജീനിയ, കാലിഫോർണിയ എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടന്നു. ന്യൂജേഴ്സിയിൽ പോളിങ് സ്റ്റേഷനു ബോംബ് ഭീഷണിയുണ്ടായി. വിർജീനിയയിലും ന്യൂജേഴ്സിയിലും പുതിയ ഗവർണർമാരെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved