ഒരൊറ്റ ദഫ് കളിയിലൂടെ അയാൻ അലിയെന്ന നാലുവയസുകാരൻ നടന്നു കയറിയത് ലക്ഷങ്ങളുടെ ഹൃദയത്തിലേക്ക്
Pulamanthole vaarttha
ദഫ് കളിയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ കുഞ്ഞു അയാൻ അലി ഇപ്പോൾ നാട്ടിലെയും താരമാണ്
കരുനാഗപ്പള്ളി / കൊല്ലം : നബിദിനഘോഷയാത്രക്കിടെ അവതരിപ്പിച്ച ഒരു കുരുന്നിൻറെ ദഫ് കളിയാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ. കുടുംബ ഗ്രുപ്പുകളിലും മറ്റ് സോഷ്യൽമീഡിയാ പ്ലാറ്റഫോമിലും വൈറലായ കുരുന്നിന്റെ പെർഫോമൻസ് ലക്ഷകണക്കിന് കാഴ്ചക്കാരുടെ കണ്ണിനെയാണ് കുളിരണിയിപ്പിച്ചത് ആ കുരുന്നിന് വെറും നാല് വയസു മാത്രമാണ് പ്രായം എന്നത് ഓരോരുത്തരെയും അത്ഭുതപെടുത്തിയിരുന്നു .

അയാൻ അലി
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കല്ലേലിഭാഗം മദ്രസയിലെ നബിദിനാഘോഷത്തിനിടെ നടന്ന ദഫ്കളിയിലാണ് അയാൻ അലിയെന്ന കുരുന്ന് കാഴ്ചക്കാരെ ഞെട്ടിച്ചത് . വീടിനടുത്തെ മദ്രസയിൽ മുതിർന്ന കുട്ടികൾക്ക് ദഫ് പരിശീലിപ്പിക്കുന്നതിനിടെ അത് കണ്ട് ഹൃദിസ്ഥമാക്കിയ അയാനെ കണ്ട പരിശീലകൻ നൗഫലാണ് അയാനെ ദഫ് പരിശീലിപ്പിച്ചത് .ഓരോ സ്റ്റെപ്പും അതിമനോഹരമായ് ഹൃദിസ്ഥമാക്കിയ അയാൻ പരിശീലകനെ പോലും അത്ഭുതപെടുത്തിയിരുന്നു. കഴിഞ്ഞ വര്ഷം നബിദിനത്തിന് ദഫ് മത്സരം കണ്ട ആയാൻ വാശിപിടിച്ചു ഉപ്പയെ കൊണ്ട് ദഫ് വാങ്ങിപ്പിച്ചിരുന്നു . കരുനാഗപ്പള്ളി കല്ലേലിഭാഗം മദ്രസക്ക് സമീപം താമസിക്കുന്ന അനീസ് നെസിയ ദമ്പതികളുടെ ഏകമകനായ അയാൻ അലി യുടെ നാലാം പിറന്നാളിനാണ് തൻറെ ദഫ്കളി വൈറലായത്

പരിശീലകൻ നൗഫൽ
.സമീപവാസിയും വ്ലോഗറും പ്രവാസിയുമായ റിയാസ് എന്ന യുവാവ് ടിക് ടോക്കിലിട്ടതിനെ തുടർന്നാണ് അയാൻ അലിയുടെ ദഫ് ലോകം ഏറ്റെടുത്തത് .കുരുന്നിൻറെ കളി കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അയന്റെ വിശേഷം അറിയാൻ ഇപ്പോൾ വിളിക്കുന്നതെന്ന് സ്വകാര്യ സ്ഥാപനത്തിൽ അകൗണ്ട് ആയ അനീസ് പറയുന്നു . നബിദിന റാലിക്കിടെ വീഡിയോയിൽ കണ്ട സമീപത്തെ കടയുടെ നമ്പറിൽ വിളിച്ചു പലരും അയാനെ കാണാൻ വീട്ടിലും എത്തുന്നുണ്ട് കല്ലേലിഭാഗം അംഗന വാടിയിൽ പഠിക്കുന്ന ഈ കുട്ടികുറുമ്പൻ വലിയ നാണക്കാരൻ കൂടിയാണ്

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved