വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പുറത്ത് പറഞ്ഞാൽ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: ഒളിവിൽ പോയ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്
Pulamanthole vaarttha
കൊണ്ടോട്ടി: പോക്സോ കേസില്‍ ഒളിവില്‍ പോയ എല്‍പി സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്.
മലപ്പുറം കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്ബ് അബൂബക്കര്‍ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇദ്ദേഹം അധ്യാപകനായിരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഒളിവില്‍ പോകുക ആയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയത്.
കുട്ടിയെ ദുരുപയോഗം ചെയ്തതിന് പുറമേ സംഭവം പുറത്തു പറഞ്ഞാല്‍ പിതാവിനെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒളിവിലുള്ള പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സമാന കേസില്‍ നേരത്തേയും അബൂബക്കര്‍ സിദ്ദീഖിനെതിരെ പരാതി ഉയര്‍ന്നിരുന്നെങ്കിലും മാപ്പ് പറഞ്ഞതോടെ രക്ഷിതാക്കള്‍ പരാതി പിന്‍വലിക്കുകയായിരുന്നു.
വല്ലപ്പുഴ :സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും പല തരത്തിലുള്ള കുസൃതികൾ ഒപ്പിക്കാത്തവരായി ആരുമുണ്ടാകില്ല . സ്കൂൾ വിട്ട് വരുമ്പോൾ മാവിന്...
കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടില്‍ പ്രമോദ്...
മലപ്പുറം: പള്ളിയിൽ നമസ്കാരത്തിനിടെ മൊബൈൽഫോൺ മോഷ്ടിച്ചയാൾ പിടിയിലായി. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂർ പോലീസ്...
© Copyright , All Rights Reserved