മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറു ദിവസം പ്രായമായ പിഞ്ച് കുഞ്ഞ് മരിച്ചു
Pulamanthole vaarttha
പെരുമ്പിലാവ് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറു ദിവസം പ്രായമായ പിഞ്ച് കുഞ്ഞ് മരിച്ചു. കടവല്ലൂർ വടക്കുമുറി മാനംകണ്ടത്ത് അബ്ദുൽ വാഹിദ് – ഷഹീറ ദമ്പതികളുടെ മകൻ മുഹമ്മദ് ആബിദ് ആണ് മരിച്ചത്. വെള്ളിയാഴ്ച കാലത്ത് എഴുന്നേറ്റപ്പോൾ കുട്ടിക്ക് അനക്കം ഉണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
രാത്രിയിൽ ഉറക്കത്തിനിടെ കുടിച്ചിരുന്ന മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സം ഉണ്ടായതാണ് മരണകാരണമെന്നാണ് നിഗമനം
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved