പട്ടാമ്പി ടൗണിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
Pulamanthole vaarttha
പട്ടാമ്പി: പട്ടാമ്പിയിൽ ഗുഡ്സ് വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വീരമണി സ്വദേശി അർജുൻ ഗിരി (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ മേലെ പട്ടാമ്പി കോടതിക്ക് സമീപമാണ് അപകടം നടന്നത്.

പട്ടാമ്പി ടൗണിൽ നിന്ന് മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർജുൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടർന്ന് പിന്നാലെ വന്ന ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ അർജുന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. പട്ടാമ്പിയിലെ കനാര ബാങ്ക് ജീവനക്കാരനായിരുന്നു മരണപ്പെട്ട അർജുൻ
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved