പള്ളുരുത്തി സ്കൂളില്‍ നിന്നും ടി സി വാങ്ങാനൊരുങ്ങി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍
Pulamanthole vaarttha
കൊച്ചി: ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ ടി സി വാങ്ങാനൊരുങ്ങുന്നു. ഇതര മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം സൂക്ഷിക്കുന്ന അധ്യാപകര്‍ക്കും സ്കൂള്‍ അധികൃതര്‍ക്കുമിടയില്‍ കുഞ്ഞുങ്ങള്‍ വളരുന്നത് ഭാവി തകര്‍ക്കുമെന്നാണ് ടി സി വാങ്ങാനൊരുങ്ങിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാവ് അറിയിച്ചത്. ടിസി ആവശ്യപ്പെട്ട് വെള്ളിയാഴ്ച അപേക്ഷ നല്കി. അടുത്ത പ്രവര്‍ത്തി ദിനമായ ചൊവ്വാഴ്ച ടി സി ലഭിക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും ഒരു രക്ഷിതാവ് പറഞ്ഞു.പുതുതായി ചേര്‍ക്കാന്‍ പോകുന്ന സ്കൂളിലെ അധ്യാപികയായ കന്യാസ്ത്രീ തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴുണ്ടായ അനുഭവവും യുവതി പങ്കുവെച്ചു. എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിന് ഉള്ളതെന്നും മക്കള്‍ക്ക് ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും ‘ഔവര്‍ ലേഡീസ് കോണ്‍വെന്റ്’ സ്കൂളിലെ അധ്യാപിക പറഞ്ഞതായാണ് രക്ഷിതാവ് പങ്കുവെച്ചത്. ഇതോടൊപ്പം കഴിഞ്ഞദിവസം വാർത്ത സമ്മേളനത്തിൽ അധ്യാപികയുടെ ഇംഗ്ലീഷ് ഉച്ചാരണത്തിൽ വന്ന പിഴവുകളും പോരായ്മകളും സോഷ്യൽ മീഡിയ ആഘോഷിക്കുന്നതും കൂടുതൽ വിദ്യാർത്ഥികളുടെ ടി സി വാങ്ങാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നുണ്ട് സ്കൂളിലെ പ്രിൻസിപ്പാൾ തന്നെ ഇത്തരത്തിൽ മോശമായ ഇംഗ്ലീഷ് സംസാരിക്കുന്നത് താങ്കളുടെ മക്കളെയും ബാധിക്കും എന്നാണ് രക്ഷിതാക്കൾ പറയുന്നത്
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved