മണ്ണാർക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Pulamanthole vaarttha
മണ്ണാർക്കാട് : മണ്ണാർക്കാട് കല്ലടിക്കോട് വിജനമായ പ്രദേശത്ത് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ഇന്ന് പകൽ മൂന്ന് മണിക്കാണ് നാടിനെ നടുക്കിയ ദുരൂഹ സംഭവം. അയൽ വാസികളാണ് മരിച്ച രണ്ടു പേരും. കരിമ്പ മൂന്നേക്കർ മരുതംകോട് സ്വദേശി ബിനു, നിതിൻ (26) എന്നിവരാണ് മരിച്ചത്. നിതിനെ കൊലപ്പെടുത്തിയശേഷം ബിനു സ്വയം വെടിവെച്ചതാവാമെന്നാണ് നിഗമനം. കല്ലടിക്കോട് പൊലീസ് ഇൻക്വിസ്റ്റ് നടത്തി അന്വേഷണം തുടങ്ങി. മരുതംകോട് സർക്കാർ സ്കൂളിന് സമീപത്തെ റോഡിലാണ് ബിനുവിനെ മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്ത് തന്നെ നാടൻ തോക്കും കണ്ടെത്തി. പിന്നീടുള്ള പരിശോധനയിലാണ് തൊട്ടടുത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ നിതിനെയും വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വന്യമൃഗശല്യമുള്ള പ്രദേശമായതിനാൽ ജനവാസം കുറഞ്ഞ മേഖലയാണ് ഇത് . അതുകൊണ്ട് വെടിയൊച്ച കേട്ടതായി ആരും പറയുന്നില്ല.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved