പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ സ്വദേശി നാടിന് അഭിമാനമായി

Pulamanthole vaarttha
പുലാമന്തോൾ : രാജ്യത്തെ പ്രധാന ക്ലബായ പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി സ്വദേശി മുഹമ്മദ് അമ്മാർ(15) നാടിന് അഭിമാനമാകുന്നു . കരുത്തും ആത്മവിശ്വാസവും ചിട്ടയായ പരിശീലനവുമാണ് നിലവിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഈ മിടുക്കനെ സ്വപ്നതുല്യ നേട്ടത്തിലെത്തിച്ചത്. ഒരു മാസം മുൻപ് എറണാകുളത്ത് വെച്ച് നടന്ന തിരഞ്ഞെടുപ്പ് ക്യാമ്പിൽ നിന്നാണ് അമ്മാറിനെ തെരഞ്ഞെടുത്തത്.
ചെമ്മല എ യു പി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മാറിന്റെ കഴിവ് മനസിലാക്കിയ അദ്ധ്യാപകൻ ചെമ്മലശ്ശേരി രാജേഷ് മാസ്റ്ററുടെ നിർബന്ധപ്രകാരം വീട്ടുകാർ പെരിന്തൽമണ്ണയിലെ എഫ് ജിസി അക്കാദമിയിൽ പരിശീലനത്തിനായാക്കുകയും അറ്റാക്കിങ് വിങ്ങർ സ്ഥാനത്ത് കളിക്കുന്ന അമ്മാറിനെ പരിശീലകന്റെ ആവശ്യപ്രകാരം കൊപ്പം ഐഫ അക്കാദ മിയിലെ പരിശീലനമാണ് അമ്മാറിനെ മികച്ച താരമാക്കി മാറ്റിയത് . ചെട്ടിയങ്ങാടി തോട്ടും പള്ളത്ത് മുഹമ്മദ് റഫീഖിന്റെയും റളീനയുടെയും മകനായ അമ്മാർ കരിങ്ങനാട് മറിയുമ്മ മെമ്മോറിയൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് . അമ്മാറിനൊപ്പം വയനാട് – മണ്ണാർക്കാട് സ്വദേശികളും അന്തിമ ലിസ്റ്റിൽ വന്നിട്ടുണ്ട് . കഴിഞ്ഞ ആറിന് പഞ്ചാബിലെ മൊഹാലിയിലെത്തി അമ്മാർ ടീമിനോടൊപ്പം ചേർന്നു.
പുലാമന്തോൾ : രാജ്യത്തെ പ്രധാന ക്ലബായ പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി സ്വദേശി മുഹമ്മദ് അമ്മാർ(15)...
സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം മലപ്പുറം : മാലിന്യകൂമ്പാരമായിരുന്ന...
മലപ്പുറം∙ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടാകും...
© Copyright , All Rights Reserved