സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് മഞ്ചേരി സ്റ്റേഡിയത്തിൽ തുടക്കമായി
Pulamanthole vaarttha
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി നിറഞ്ഞ ഗ്യാലറി.

മലപ്പുറം എഫ്സി ആരാധകരായ അൾട്രാസ് ആവേശത്തിന്റെ അലകടൽ തീർത്തു. മലപ്പുറം എഫ്സിയുടെ കൊടികളും ജേഴ്സിയും അണിഞ്ഞാണ് ആരാധകർ എത്തിയത്. രാത്രി ഏഴാകുമ്പോഴേക്കും പ്രധാന ഗ്യാലറിയുടെ പകുതിയിലധികവും ആരാധകര്‍ ഏറ്റെടുത്തു. കളി തുടങ്ങുമ്പോഴേക്കും ഗ്യാലറി നിറഞ്ഞു. ടീം ലൈനപ്പ് ചെയ്തപ്പോൾ അൾട്രാസുകൾ ആദ്യം കൂറ്റൻ ബനറുയർത്തി. കളി തുടങ്ങിയതും ബാൻഡടി മേളമായി.
മലപ്പുറം എഫ്സിയുടെ ഉടമകളിലൊരാളായ സഞ്ജു, സഹഉടമകൾക്കൊപ്പമാണു മൈതാനമധ്യത്തിലേക്കു വന്നത്. പ്രീ മാച്ച് സെറിമണിയിൽ ദേശീയഗാനത്തിനായി മലപ്പുറം എഫ്സി കുപ്പായത്തിൽ സഞ്ജുവും കളിക്കാർക്കൊപ്പം അണിനിരന്നു. ഹസ്തദാനത്തിനുശേഷം വിഐപി പവിലിയിനിലേക്കു താരം മടങ്ങുമ്പോഴും ഗാലറികളിൽനിന്ന് ‘സഞ്ജു.., സഞ്ജു…’ വിളികൾ ഈണത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. വാദ്യമേളങ്ങളും കൊട്ടും കുരവയുമായി മലപ്പുറത്തെ കാൽപ്പപന്ത് ആരാധകർ ഗ്യാലറിയിൽ ഓളംതീർത്തു. ഗാലറയില്‍ പലസ്തീൻ പതാകയും ആരാധകർ വീശി.
പയ്യനാട് സ്റ്റേഡിയത്തിലെ അടുത്ത മത്സരം 12ന് രാത്രി ഏഴരയ്ക്ക് മലപ്പുറം എഫ്സിയും കണ്ണൂർ വാരിയേഴ്സും തമ്മിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved