മസ്ജിദിന്റെ ഉച്ചഭാഷിണിയിൽ ‘ചരമ’ അറിയിപ്പെത്തിയതോടെ മോഹനന്റെ വിയോഗം നാടറിഞ്ഞു ; ഹൃദയ ദിനത്തിൽ മാതൃകയായി കുപ്പേഴം പള്ളി
Pulamanthole vaarttha
ആലപ്പുഴ : ലോക ഹൃദയദിനത്തിൽ മാനുഷിക മൂല്യങ്ങളുടെയും മതസൗഹാർദത്തിന്റെയും മഹത്വം വിളിച്ച് പറഞ്ഞ ഒരു ചരമ അറിയിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആലപ്പുഴ മണ്ണഞ്ചേരി കുപ്പേഴം ജുമാ മസ്ജിദിൽ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങൾ. പള്ളിയിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് പ്രദേശവാസിയായ മോഹനന്റെ മരണവിവരം നാടറിഞ്ഞത്.
മസ്ജിദിൽനിന്നുള്ള സഹോദര മതസ്ഥന്റെ ചരമ അറിയിപ്പാണ് . ഹൃദയബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഹൃദയ ദിനത്തിൽ മാതൃകയായത് , പ്രദേശവാസിയായ മൂന്നാം വാർഡ് കൊല്ലന്റെ വെളിയിൽ മോഹനൻ (കുട്ടൻ – 62) എന്നയാളുടെ വിയോഗ വാർത്ത പള്ളി ഉച്ചഭാഷിണിയിലൂടെ അറിയിച്ചാണ് കുപ്പേഴം മുഹിയുദ്ദീൻൻ ജുമുഅ മസ്ജിദ് കമ്മിറ്റി മാതൃകയായത്.
ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന മോഹനൽ പുലർച്ചെ നടത്തം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുഴഞ്ഞ് വീഴുകയായിരുന്നു. പള്ളിയിൽ നിസ്കാരത്തിനെത്തിയവരടക്കം ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പള്ളിയിലെ നേർച്ചകളിലടക്കം മോഹനൻ അടക്കമുള്ളവരുടെ പാങ്കാളിത്തവും സാമീപ്യവും എന്നും തുടർന്നിരുന്നു. മരണവിവരം അറിഞ്ഞ ഉടൻ മസ്ജിദ് പ്രസിഡന്റ് അഷറഫ് ഇടവൂരും ജനറൽ സെക്രട്ടറി ഷാനവാസ് മനയത്തുശ്ശേരിയും ട്രഷറർ അബ്ദുൽ ഖാദർ കുഞ്ഞ് ആശാനും ചേർന്ന് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജബ്ബാർ ചക്കനാടിനോട് പള്ളിയിൽ അറിയിപ്പ് നടത്താൻ നിർദ്ദേശിച്ചു.
സാധാരണയായി മുസ്ലിം സമുദായത്തിൽപ്പെട്ടവരുടെ മരണവിവരം മാത്രം അറിയിക്കാൻ ഉപയോഗിക്കുന്ന ഉച്ചഭാഷിണിയിലൂടെയാണ് മോഹനന്റെ മ,രണവാർത്തയും സംസ്കാര സമയവും അറിയിച്ചത്. മണ്ണഞ്ചേരിയുടെ മണ്ണിൽ കാലങ്ങളായി നിലനിൽക്കുന്ന മതമൈത്രിയുടെയും സ്നേഹത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു ഈ പ്രവൃത്തി.
രാവിലെ ബാങ്കിന്റെ സമയമല്ലാത്തപ്പോൾ ഉച്ചഭാഷിണി ശബ്ദിക്കുന്നത് കേട്ട് മരണവിവരം അറിയാൻ ശ്രദ്ധിച്ച നാട്ടുകാർ കേട്ടത് ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്നതിന് പകരം ‘ചരമ അറിയിപ്പ്’ എന്ന വേറിട്ട വാക്കുകളാണ്. തുടർന്ന് മോഹനന്റെ മരണവിവരവും സംസ്കാര സമയവും പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചപ്പോൾ അത്ഭുതത്തോടും ആദരവോടും കൂടിയാണ് എല്ലാവരും ആ വാർത്ത കേട്ടത്. വിശ്വാസങ്ങൾക്കപ്പുറം മനുഷ്യരെ ചേർത്തുനിർത്തുന്ന മണ്ണഞ്ചേരി എന്ന സുന്ദര ഗ്രാമം വീണ്ടും മാതൃക തീർക്കുകയായിരുന്നു ഇതിലൂടെ. മോഹനന്റെ ഭാര്യ: ചന്ദ്രിക. മക്കൾ: ഗിരീഷ്, ഗീതു മോൾ. മരുമക്കൾ: ആശ്വതി, മനേഷ്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved