പട്ടാമ്പി ആരാധന ജ്വല്ലറിയിലെ മോഷണം; ചങ്ങരംകുളം സ്വദേശി ഉൾപ്പെടെ 2 പേർ പിടിയിൽ
Pulamanthole vaarttha
പട്ടാമ്പി : പട്ടാമ്പി നഗരത്തിലെ ആരാധന ജ്വല്ലറി കുത്തിതുറന്ന് 8 പവനോളം ആഭരണങ്ങളും, അമ്പതിനായിരം രൂപയും കവർന്ന പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പട്ടാമ്പി പോലീസിന്റെ പിടിയിലായി. ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെയാണ് പട്ടാമ്പി ടൗണിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ ഉള്ള ആരാധന ജ്വല്ലറി കുത്തിതുറന്ന് പ്രതികൾ സ്വർണ്ണം കവർച്ച ചെയ്തത്. ടൗണിൻ്റെ ഹൃദയഭാഗത്ത് നടന്ന സംഭവം സ്ഥലത്ത് വ്യാപാരികൾക്കിടയിലും പ്രദേശവാസികൾക്കിടയിലും ഭീതി പരത്തിയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ്സ്വാഡും, സയന്റിഫിക് ടീമും അന്ന് തന്നെ സ്ഥലത്ത് എത്തിയിരുന്നു. ജോലിക്കായി അന്യ സംസ്ഥാനക്കാർ കൂടുതൽ തിങ്ങിപാർക്കുന്ന സ്ഥലം കൂടിയായതിനാൽ പോലീസ് അന്വേഷണം ദുഷ്കാരം ആയിരുന്നു. എന്നാൽ പട്ടാമ്പി പോലീസ് സ്ക്വാഡുകൾ ആയി തിരിച്ചു പഴുതു അടച്ച നടത്തിയ അന്വേഷണമാണ് പ്രതികളെ പ്രതികളെ വേഗത്തിൽ പിടികൂടാനായത്.

തിരുവനന്തപുരം നെടുമങ്ങാട് മുണ്ടള തടത്താരിക്കത്ത് കോട്ടമല അഗ്രികൾച്ചർ കോളനിയിൽ ബിനു (55), ചങ്ങരംകുളം നന്നംമുക്ക് ചെമ്പത്ത് വീട്ടിൽ റഫീഖ് (മുരളി-43) എന്നിവരെയാണ് പട്ടാമ്പി പൊലീസ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. സ്വർണവും പണവുമായി മുങ്ങിയ പ്രതികൾ മുടി വെട്ടി സ്വന്തം നാട്ടിൽ വേഷംമാറി നടക്കുകയായിരുന്നു. ബിനുവിനെ നെടുമങ്ങാട്ടു നിന്നും റഫീഖിനെ പട്ടാമ്പിയില്‍ നിന്നുമാണ് പിടികൂടിയത്. 21ന് പുലർച്ചെയായിരുന്നു മോഷണം. സ്വർണം പലയിടങ്ങളായി വിറ്റിട്ടുണ്ടെന്നും പണയപ്പെടുത്തിയിട്ടുണ്ടെന്നും പ്രതികൾ മൊഴി നൽകി. ഇത് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved