നിരത്തിൽ പൊലിയുന്നു ജീവനുകൾ : 48 മണിക്കൂറിനിടെ ജില്ലയിലെ വിവിധ വാഹനാ പകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് എട്ടുപേർക്ക്
Pulamanthole vaarttha
നിരത്തിൽ പൊലിഞ്ഞ് ജീവനുകൾ
മലപ്പുറം : ജില്ലയിൽ 48 മണിക്കൂറിനുള്ളിൽ നടന്ന വിവിധ അപകടങ്ങളിൽ പൊലിഞ്ഞത് എട്ട് ജീവനുകൾ. ദേശീയപാത 64 തലപ്പാറ, അരീക്കോട്, വാണിയമ്പലം കുരാട് എന്നിവിടങ്ങളിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വെള്ളിയാഴ്ച രാത്രിയും പുലർച്ചെയുമായുണ്ടായ മുന്ന് വ്യത്യസ്ത അപകടങ്ങളിൽ ഏഴ് പേരാണ് മരിച്ചത്. ഇന്നലെ ദേശീയപാതയിൽ കാലിക്കറ്റ് സർവകലാശാല കോഹിനുരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് ഫറോക്ക് പെരുമുഖം ഇർഷാദ് നുസ്രത്ത് ദമ്പതികളുടെ മകൻ ഇഹ്സാൻ (12) മരണപ്പെട്ടിരുന്നു. പെരുമുഖത്ത് നിന്ന് പാലക്കലിലേക്ക് വിവാഹ സൽക്കാരത്തിലേക്ക് പോകുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് ലോറിയിലിടിച്ച് അപകടം.

റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ, റോഡരികിലെ മരങ്ങൾ തുടങ്ങിയവയിൽ നിയന്ത്രണം വിട്ടെത്തുന്ന വാഹനങ്ങൾ ഇടിച്ച് കയറിയാണ് അപകടങ്ങൾ മുഴുവനുമുണ്ടായത്.

തലപ്പാറ വലിയ പറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ചാണ് വൈലത്തൂർ വലിയ പിടിയേക്കൽ ഉസ്മാൻ (24), താനൂർ മോല്യാരകത്ത് ഷാഹുൽ ഹമീദ് (23) എന്നിവർ മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരുക്കേറ്റ് ചികിത്സയാണ്. കൊളപ്പുറത്ത് നിന്ന് കോഴിക്കോട്ടേ പോകുന്നതിനിടെ രാത്രി 8.30 ഓടെയാണ് അപകടം.
കക്കാടംപെയിലിൽ നിന്ന് മടങ്ങി വരുന്നതിനിടെ അരീക്കോട് ബൈക്ക് നിയന്ത്രണം വിട്ട് റബർ തോട്ടത്തിലേക്ക് മറിഞ്ഞാണ് കാട്ടിയാടിപ്പെയിൽ സൂരജ് (23), കരിക്കാടൻ പൊയിൽ ഷാനിദ് എന്നിവർ മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. റബർ മരത്തിൽ ബൈക്കിടിച്ച് ഇരുവരും തെറിച്ച് വീഴുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വണ്ടൂർ കൂരാട് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മൂന്നുപേർ മരിച്ചത്. കുരാട് ചെല്ലക്കുടി കരമ്പന കുഞ്ഞു മുഹമ്മദ് (66), ഭാര്യ മൈമൂന (62), മകൾ താഹിറ(40) എന്നിവരാണ് മരിച്ചത്. അപകട സമയം മൈമുന മാത്രമാണ് മരിച്ചിരുന്നത്. കുഞ്ഞിമുഹമ്മദും താഹിറയും ഇന്നലെയും മരിച്ചു. മരിച്ച താഹിറയുടെ മകൾ അൻഷിദയെ മൈസൂരിൽ നഴ്സിങ് കോളജിൽ ചേർത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാർ അപകടത്തിൽ പെട്ടത്. ചെല്ലക്കൊടിയിലെ വീട്ടിലേക്ക് ഒന്നര കിലോമീറ്റർ മാത്രം ദൂരം ബാക്കിയുള്ളപ്പോഴാണ് അപകടമുണ്ടായത്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved