കോഴിക്കോട് ലോഡ് ഇറക്കുന്നതിനിടെ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു പെരിന്തൽമണ്ണ നാട്ടുകൽ സ്വദേശി മരിച്ചു
Pulamanthole vaarttha
നാട്ടുകൽ നെടുമ്പാറ സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്.അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു
കോഴിക്കോട് : അരീക്കാട് ദേശീയപാതയിൽ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് നാട്ടുകൽ നെടുമ്പാറ സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. മലപ്പുറം മേലാറ്റൂർ ചേലക്കാട് കോഡൂർ നബീൽ (35), പെരിന്തൽമണ്ണ കരിങ്കല്ലത്താണി നദീം (41) നാട്ടുകല്ല് സ്വദേശി മുർഷിദ് (23) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം.

അരിക്കാട് പള്ളിക്കു സമീപത്തെ കടയ്ക്കു മുൻപിൽ നിർത്തി ലോഡ് ഇറക്കുകയായിരുന്ന ലോറിയിലാണ് തൃശൂരിൽനിന്നു മാനന്തവാടിയിലേക്ക് പോയ കെഎസ്ആർടിസി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ, ലോഡ് ഇറക്കുകയായിരുന്ന ഷഫീഖിന്റെ മേൽ ഇരുമ്പുപെട്ടികൾ പതിക്കുകയായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരാൾ റോഡിലേക്ക് തെറിച്ചു വീണു.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved