മന്ത്രിമാരുടെ ബഹുമാനം ചോദിച്ചു വാങ്ങല്‍; മനുഷ്യാവകാശ കമ്മീഷനില്‍ കേസ്
Pulamanthole vaarttha
പരാതി നല്‍കിയത് മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി. മുര്‍ഷിദ്
മലപ്പുറം: മുഖ്യമന്ത്രി, മന്ത്രി എന്നെഴുതുന്നതിന് മുമ്പ് ‘ബഹു.’ ചേര്‍ക്കണമെന്ന് നിര്‍ബന്ധിക്കുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പുറത്തിറക്കിയ സര്‍ക്കുലറിനെതിരേ നല്കിയ പരാതിയില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ കേസ് എടുത്തു.
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്കുന്ന മറുപടികളില്‍ പോലും മുഖ്യമന്ത്രി, മന്ത്രി എന്നിവരെ പരാമര്‍ശിക്കുന്നിടങ്ങളിലെല്ലാം ബഹുമാന സൂചകമായി ‘ബഹു.’ ചേര്‍ത്തിരിക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 30ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് മേല്‍ നിബന്ധനകളുള്ളത്.
ഇതിനെതിരേ മലപ്പുറം കോഡൂരിലെ എം.ടി. മുര്‍ഷിദ് പരാതി നല്‍കുകയും മേല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുക്കുകയുമാണുണ്ടായത്.
നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് പറയുകയും എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുകയും ചെയ്യുന്ന രാജ്യത്തെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ സര്‍ക്കുലര്‍. അതുകൊണ്ട് ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടുപെടണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്തുത സര്‍ക്കുലര്‍ റദ്ദാക്കണമെന്നുമാണ് മുര്‍ഷിദിന്റെ ആവശ്യം.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved