ഓങ്ങല്ലൂർ സ്വദേശിയടക്കം പാലക്കാട് ജില്ലയിൽ രണ്ടു പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
Pulamanthole vaarttha
പാലക്കാട് :പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിക്കും പാലക്കാട് നെന്മാറ സ്വദേശിക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഓങ്ങല്ലൂർ സ്വദേശിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നെന്മാറ സ്വദേശിയായ മറ്റൊരാൾ രോഗലക്ഷണങ്ങളോടെ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പ്രാഥമിക പരിശോധനാ ഫലത്തിൽ രോഗം സ്ഥിരീകരിച്ചതായാണ് വിവരം.
സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ജില്ലയിൽ 2 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാലും ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
വടകര: എം.ഡി.എം.എ ഇടപാടുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷലിസ്റ്റ്...
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
© Copyright , All Rights Reserved