എൺപതുകളിലെ ഗ്രാമാന്തരീക്ഷം പുനർ സൃഷ്ടിച്ച് തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾ
Pulamanthole vaarttha
ലോക മാനസികാരോഗ്യദിനത്തിൽ തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികളുടെ പഴമയിലേക്ക് ഒരു തിരിഞ്ഞു നടത്തം;
കുറ്റിപ്പുറം :പച്ചമരുന്നുകളും, കൊത്തു മരുന്നുകളും ലഭിക്കുന്ന കുന്നത്തൊടി കുമാരൻ വൈദ്യരുടെ പാരമ്പര്യ വൈദ്യശാല.ലക്ഷമി വിലാസ് ടീസ്റ്റാൾ, മമ്മാലി സ്റ്റോഴ്സ് പലചരക്ക് കച്ചവട കട,സൈക്കിൾ യജ്ഞവും, ബലൂൺ വില്പനയും കൂമങ്കാവ് ഗ്രാമത്തിൽ വൈവിധ്യമാർന്ന 1980-കളിലെ ഗ്രാമ ജീവിതരീതികളും സംകാരവും ഒരുക്കി തവനൂർ പ്രതീക്ഷഭവൻ അന്തേവാസികൾ.ലോക മാനസികാരോഗ്യദിനത്തിൽ മാതൃകയായി
.
എച്ച്എൽഎഫ്പിപിടി യുടെ പ്രൊജെക്ടിന്റെ(ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രമോഷൻ ട്രസ്റ്റ് )ഭാഗമായി പ്രതീക്ഷാ ഭവനിലെ അന്തേവാസികളും ജീവനക്കാരും ഒത്തുചേർന്നാണ് പഴയകാല ജീവിതത്തെ പ്രതീക്ഷാഭവനിൽ പുനർനിർമിച്ചിരിക്കുന്നത്.

നാലുപതിറ്റാണ്ടുമുൻപുള്ള ഗ്രാമങ്ങളുടെ നേർക്കാഴ്ചകളും ജീവിത രീതികളും കേരളീയ സംസ്കാരവും നേരിൽ കാണുന്നതിനും അനുഭവിക്കാനും ഓർമ്മകളെ കൂട്ടിക്കൊണ്ടു പോകാനുന്നതിനുമായാണ് കൂമങ്കാവ് ഗ്രാമോത്സവമെന്ന പേരിൽ മൂന്ന് ദിനങ്ങളിലായി പരിപാടി സംഘടിപ്പിക്കുന്നത് .

വൈകീട്ട് നാല് മുതൽ ഏഴുവരെയാണ് പരിപാടി നടക്കുക.തവനൂർ പ്രതീക്ഷാ ഭവനിൽ സംഘടിപ്പിക്കുന്ന ഗ്രാമോത്സവം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം അക്ബർ കുഞ്ഞു,പഞ്ചായത്തംഗം ധനലക്ഷ്മി, തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഡോ. വിജയൻ,എച്ച് എഫ് എൽ പി ടി മാനേജർ ഡോ അനിൽകുമാർ ,എച്ച്എൽ എഫ്പിപിടി സ്റ്റേറ്റ് ഓപ്പറേറ്റർ ടിന്റു , പ്രതീക്ഷാ ഭവൻ സൂപ്രണ്ട് സിദ്ദിഖ് ചുണ്ടക്കാടൻ, നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved