കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിനു ദാരുണാന്ത്യം
Pulamanthole vaarttha
വണ്ടൂർ : കുടുംബാംഗങ്ങളുമായി വിവാഹത്തിനു പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ (32) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യു.സി.മുകുന്ദന്റെ മകനാണ്.
ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് സംഭവം. കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. ഇവർ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും. ഭാര്യ: ആരതി. മകൻ: ശങ്കർ കൃഷ്ണൻ (വണ്ടൂർ ഓട്ടൺ ഇംഗ്ലീഷ് സ്കൂൾ യുകെജി വിദ്യാർഥി). മാതാവ്: ഷീല. സഹോദരങ്ങൾ: സൗമ്യ, സവിത. ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് സഹോദരി ഭർത്താവാണ്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved