വ്യവസായ കുതിപ്പിനൊരുങ്ങി മലപ്പുറം ജില്ല ; മലപ്പുറം ജില്ലാതല നിക്ഷേപക സംഗമം- ‘എമർജിങ് മലപ്പുറം’ വ്യവസായ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു

Pulamanthole vaarttha
മലപ്പുറം : കേരളം സംരഭകത്വത്തിന് പറ്റുന്ന നാടായി മാറിക്കഴിഞ്ഞെന്നും വ്യവസായ സൗഹൃദ റാങ്കിങിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയെന്നും വ്യവസായ- കയർ-നിയമ വകുപ്പ് മന്ത്രി പി.രാജീവ്. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തവരും മലപ്പുറം ജില്ലയിൽ 20 കോടിയിലധികം നിക്ഷേപം നടത്തുന്നവരുമായ വ്യവസായികളുടെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല നിക്ഷേപക സംഗമം ‘എമർജിങ് മലപ്പുറം’ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ തുടങ്ങുന്നതിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടായി. നിക്ഷേപക സംഗമത്തിൽ ഉയർന്നു വന്ന സംരംഭങ്ങളിൽ 25 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഈ വർഷം തന്നെ 50 ശതമാനവും പൂർത്തിയാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. 33342 സംരഭങ്ങളും 76521 തൊഴിലവസരങ്ങളുമായി മലപ്പുറം ജില്ല സംരംഭകത്വത്തിൽ മുന്നിലാണ്. ഏറ്റവും കൂടുതൽ മൂലധന സാധ്യതയുള്ള, കൂടുതൽ പ്രവാസികളുള്ള മലപ്പുറം ജില്ലയിൽ സംരംഭങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. ഏഴു സ്വകാര്യ വ്യവസായ പാർക്കുകളാണ് ജില്ലയിൽ പൂർത്തിയായത്. രണ്ടെണ്ണം പുരോഗമിക്കുന്നു.
വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് എന്ന പദ്ധതിയ്ക്കും ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെറുകിട വ്യവസായങ്ങളെ വളർത്തുന്ന മിഷൻ 1000 പദ്ധതിയും ജില്ലയിൽ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ വി ആർ വിനോദ് വിഷയാവതരണം നടത്തി. ഉദ്യോഗസ്ഥ തലത്തിൽ സംരംഭക അനുകൂല മനോഭാവം ഉണ്ടാകണമെന്നും സത്യസന്ധമായി ബിസിനസ് ചെയ്യുന്ന വ്യവസായികൾ ഉദ്യോഗസ്ഥതല പരിശോധനകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ നിക്ഷേപങ്ങളുള്ള ജില്ല അത് ക്രിയാത്മകമായി സാമ്പത്തിക വളർച്ചയ്ക്ക് ഉപയോഗിക്കണമെന്നും അതുവഴി വ്യവസായ സൗഹൃദ അന്തരീക്ഷം ജില്ലയിൽ നില നിൽക്കുന്നുവെന്ന് ബോധ്യപ്പെടുത്താൻ കഴിയുമെന്നും കളക്ടർ പറഞ്ഞു. . 2700 കോടിയുടെ പദ്ധതിയാണ് ‘ എമർജിംഗ് മലപ്പുറം ‘ നിക്ഷേപ സംഗമ പദ്ധതിയിൽ അവതരിപ്പിച്ചത്. ടൂറിസം, ഐടി, ആരോഗ്യം, കാർഷികം, ഭക്ഷ്യോത്പന്നം, ടൗൺഷിപ്പ്, ഫർണിച്ചർ ,ആഭരണ നിർമാണം തുടങ്ങി 28 വൻകിട പദ്ധതികളാണ് തുടക്കം കുറിക്കുന്നത്. ഒരു കോടി മുതൽ 840 കോടി വരെ നിക്ഷേപമുള്ളതാണ് ഓരോ പദ്ധതികളും. പതിനായിരം പേർക്ക് പ്രത്യക്ഷ്യമായും 15000 പേർക്ക് പരോക്ഷമായും ജോലി ലഭിക്കുന്നതാണ് പദ്ധതികൾ. കാക്കഞ്ചേരിയിൽ തുടക്കും കുറിക്കുന്ന തുലാഹ് വെൽനസ് സാങ്ച്വറിക്കായി 840 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 740 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന ഹുസൈൻ സിറ്റി, 229 കോടി പ്രതീക്ഷിക്കുന്ന അൽമാസ് ഹെൽത്ത് ഹബ്, 200 കോടിയുടെ ജെഎസ്ആർ ഡീഡ് എന്നിവയാണ് മറ്റു വൻകിട പദ്ധതികൾ.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved