മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി കവർച്ച; യുവതി ഉൾപ്പെടെ ആറുപേർ പിടിയിൽ

Pulamanthole vaarttha
ഫോണിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ യുവതി വീട്ടിലേക്ക് കൊണ്ടുപോയിയാണ് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയത്
മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണംകവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ ആറുപ്രതികൾ അറസ്റ്റിൽ. ബൈന്ദൂർ സ്വദേശി സവാദ്(28), ഗുൽവാഡി സ്വദേശി സെയ്ഫുള്ള(38), ഹാങ്കലൂർ സ്വദേശി മുഹമ്മദ് നാസിർ ഷരീഫ്(36), അബ്ദുൾ സത്താർ(23), അസ്മ(43), ശിവമോഗ സ്വദേശി അബ്ദുദുൾ അസീസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.
കാസർകോട് സ്വദേശിയായ 37-കാരനെ കുന്ദാപുരയിലെ വീട്ടിലേക്ക് കൊണ്ടുപോയി മർദിച്ചവശനാക്കി കവർച്ച നടത്തിയ കേസിലാണ് കുന്ദാപുര പോലീസ് പ്രതികളെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകൽ, കവർച്ച, മർദനമേൽപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.അസ്മയെ ഫോണിലൂടെയാണ് പരാതിക്കാരൻ പരിചയപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഫോണിൽവിളിച്ചപ്പോൾ നേരിട്ട് കാണാമെന്ന് യുവതി പറഞ്ഞു. കുന്ദാപുരയിലെ പെട്രോൾ പമ്പിന് സമീപത്തുവെച്ച് കാണാമെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തി. പിന്നാലെ യുവതി പരാതിക്കാരനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനുപിന്നാലെ മറ്റുപ്രതികളും വീട്ടിലെത്തി. തുടർന്നാണ് യുവാവിൽനിന്ന് പണം തട്ടിയെടുത്തത്.
വിട്ടയക്കണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇതിന് വിസമ്മതിച്ചതോടെ കെട്ടിയിട്ട് മർദിച്ചു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന 6200 രൂപ കൈക്കലാക്കി. യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും തട്ടിയെടുത്തു. യുവാവിന്റെ കൈയിലുണ്ടായിരുന്ന ഒരു എടിഎം കാർഡ് തട്ടിയെടുത്ത് ഇതിൽനിന്ന് 40,000 രൂപയും പിൻവലിച്ചു. ഇതിനുശേഷമാണ് പ്രതികൾ യുവാവിനെ വിട്ടയച്ചത്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved