ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്പന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 കോടി രൂപയുടെ അധിക വില്പന
Pulamanthole vaarttha
തിരുവനന്തപുരം: ഓണത്തിന് റെക്കോഡ് മദ്യവില്പനയുമായി ബെവ്കോ. ഓണം സീസണിലെ 10 ദിവസങ്ങളില്‍ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി മൊത്തം 826 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്
കഴിഞ്ഞ വർഷത്തേക്കാള്‍ 50 കോടി രൂപയുടെ അധിക വില്പനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 776 കോടി രൂപയുടെ മദ്യമായിരുന്നു ഓണക്കാലത്ത് വിറ്റുപോയത്.
ഉത്രാട ദിനത്തില്‍ മാത്രം 137 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 9.21% വർദ്ധനവാണ് കഴിഞ്ഞ വർഷത്തേക്കാള്‍ ഉത്രാടദിനത്തിലുണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 126 കോടി രൂപയുടെ മദ്യമാണ് ഉത്രാടത്തില് വിറ്റത്.
ഉത്രാട ദിനത്തില്‍ ആറ് ഔട്ട്ലെറ്റുകള് ഒരു കോടിയിലധികം വരുമാനം നേടി. ഇതില്‍ മൂന്ന് ഔട്ട്ലെറ്റുകളും കൊല്ലം ജില്ലയിലാണ്. കൊല്ലം വെയർഹൗസിന് കീഴിലുള്ള കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഒരു കോടി 46 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്. കൊല്ലം വെയർഹൗസിന് കീഴിലുള്ള കാവനാട് (ആശ്രാമം) ഔട്ട്ലെറ്റില് ഒരു കോടി 24 ലക്ഷം രൂപയുടെയും പെരിന്തല്‍മണ്ണ വെയർഹൗസിന് കീഴിലുള്ള ഇടപ്പാള്‍ കുറ്റിപ്പാല ഔട്ട്ലെറ്റില് ഒരു കോടി 11 ലക്ഷം രൂപയുടെയും ചാലക്കുടിഔട്ട്ലെറ്റില് ഒരു കോടി ഏഴുലക്ഷം രൂപയുടെയും ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റില് ഒരു കോടി മൂന്നുലക്ഷം രൂപയുടെയും കുണ്ടറയില്‍ ഒരു കോടി രൂപയുടെയും മദ്യം ഉത്രാടദിനത്തില്‍ വിറ്റുപോയി.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved