വളാഞ്ചേരിയിൽ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യക്ക് തടവും പിഴയും
Pulamanthole vaarttha
ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു എന്ന സംശയത്താല്‍ വെട്ടരിവാള് കൊണ്ട് കഴുത്തിനും, തലക്കും മൂക്കിലും, നെഞ്ചിലും വെട്ടി ഗുരുതരമായി പരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു 2017 ൽ വളാഞ്ചേരി കോട്ടപ്പുറത്തുള്ള വാടക വീടിലാണ് സംഭവം
വളാഞ്ചേരി കോട്ടപ്പുറത്തുള്ള വാടക വീടിന്റെ ഡൈനിങ് ഹാളില്‍ വെച്ച് ഉറങ്ങി കിടന്ന ഭര്‍ത്താവിനെ ഭാര്യ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു എന്ന സംശയത്താല്‍ വെട്ടരിവാള് കൊണ്ട് കഴുത്തിനും, തലക്കും മൂക്കിലും, നെഞ്ചിലും വെട്ടി ഗുരുതരമായി പരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിനാണ്
25 മാസം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2017 ൽ ആണ് സംഭവം . വളാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സിലെ പ്രതി കാടാമ്പുഴ ഇരിമ്പിളിയം കുന്നത്തൊടി ഉമ്മറിൻ്റെ മകൾ ഉമൈറക്കാണ് തടവ് വിധിച്ചത് . സാധാരണ തടവിനും, 25 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 3 മാസം അധിക തടവിനും ശിക്ഷിച്ചു തിരൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് ശ്രീമതി. വിന്‍സി. ടി.വി ആണ് ശിക്ഷ വിധിച്ചത് വളാഞ്ചേരി എസ്.ഐ ആയിരുന്ന ബഷീര്‍.സി.ചിറക്കല്‍ ആണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി, പ്രതിയുടെ പേരില്‍ ബഹു കോടതി മുമ്പാകെ കുറ്റപത്രം നല്‍കിയത്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ Adv. ശ്രീ. ടി.പി. അബ്ദുല്‍ ജബ്ബാര്‍ ഹാജരായി, പ്രോസിക്യുഷന് ഭാഗം തെളിവിലേക്കായി 9 സാക്ഷികളെ വിസ്തരിച്ചു10 രേഖകളും ഹാജരാക്കി പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീശോഭ് പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved