ശമ്പളത്തിൽനിന്ന് മാസം 2,000 രൂപ പുസ്തകത്തിന് : അറിവുകളുടെ അമൂല്യ നിധിയായി ഇമാം അൻസാരിസുഹ്രി ഉസ്താദിന്റെ പുസ്തകശേഖരം

Pulamanthole vaarttha
ആലപ്പുഴ : സോഷ്യൽ മീഡിയഉപയോഗ്താക്കളായ മലയാളികളിൽ ഒരുവിധ മാളുകൾക്ക് സുപരിചിതനാണ് ഉസ്താദ് അൻസാരിസുഹ്രി ആലപ്പുഴ വിവിധ വിഷയങ്ങളിൽ തൻറെ അഭിപ്രായങ്ങൾ പങ്കു വെയ്ക്കുന്ന ഇദ്ദേഹം ആലപ്പുഴ ജുമാ മസ്ജിദിലെ ഇമാമാണ്. ദിവസം കുറഞ്ഞത് നൂറു പേജെങ്കിലും വായിക്കണമെന്നത് നിർബന്ധം. കിട്ടുന്ന ശമ്പളത്തിൽനിന്ന് എല്ലാ മാസവും 2,000 രൂപ പുസ്തകത്തിനായി മാറ്റിവെക്കും. സ്വന്തം സ്വന്തം മത ഗ്രന്ഥങ്ങൾക്കൊപ്പംഭഗവദ്ഗീതയും രാമായണവും ബൈബിളുമൊക്കെ പഠിച്ചു. വായന ഇമ്പമാക്കിയ ജീവിതമാണ് ആലപ്പുഴ ജില്ലാ കോടതി ജുമാ മസ്ജിദിലെ ചീഫ് ഇമാം അൻസാരി സുഹരിയുടേത്. പത്താം ക്ലാസ് മാത്രമാണ് അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും അറിയപ്പെടുന്ന മോട്ടിവേഷൻ പ്രസംഗകനാണ് ഇമാം. ഇമാമിൻ്റെ വായനജീവിതം മറ്റുള്ളവർക്കും പ്രചോദനമാണ്. 11-ാം വയസ്സിലാണ് വായനയുടെ ആദ്യപാഠങ്ങൾ തുടങ്ങിയത്. മത്സ്യത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചുവളർന്നത്. വിട്ടിലെ പ്രാരബ്ധങ്ങൾക്കിടയിൽ വായനയ്ക്കായി കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിച്ചു. 18 വയസ്സായപ്പോഴേക്കും വായന രക്തത്തിൽ അലിഞ്ഞു. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കും. അതിലൂടെ അറിവിൻ്റെ വാതായനങ്ങൾ തുറന്നുകിട്ടി. സ്വരുക്കൂട്ടി വെക്കുന്ന കാശിന് പുസ്തകങ്ങൾ വാങ്ങി സൂക്ഷിക്കാനും തുടങ്ങി.ആത്മകഥകളും ചരിത്രപഠനങ്ങളുമാണ് ഏറെയിഷ്ടം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ ജാമിഅ അസീസിയ്യയിൽനിന്നാണ് മതപഠനം പൂർത്തിയാക്കി. 10 വർഷമായി ഇമാമായി പ്രവർത്തിക്കുന്നു. രണ്ടുവർഷം മുൻപാണ് ജില്ലാ കോടതി ജുമാ മസ്ജിദിൽ ചുമതലയേറ്റത് പുറമേ ഫേസ്സാബുക്ക് അടക്കമുള്ള മൂഹിക മാധ്യമങ്ങളിലും യൂട്യൂബിലും സക്രിയമായി ഇടപെടുന്നു. അറിവും അഭിപ്രായവും ഇതിലൂടെ പങ്കുവെക്കുന്നു. മൂന്നുല ക്ഷത്തോളം പേർ ഇതിൽ പിന്തുടരുന്നുണ്ട്. ഇതര മതസ്ഥർ അടക്കം സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിൻറെ അറിവുകൾ പകരാൻ എത്താറുണ്ട് . ഒഴിവുദിനങ്ങളിൽ ആദിവാസി മേഖലകളിലും ഉൾപ്രദേശങ്ങളിലും സഞ്ചരിച്ച് അവിടത്തെ ജീവിതരീതികളും നാട്ടറിവും പഠിക്കും. വീട്ടിലും പള്ളിയിലെ മുറിയിലും പുസ്തകശേഖരമുണ്ട്. വീട്ടിലെ പുസ്തകശേഖരം വലുതായതോടെ രണ്ടുവർഷം മുൻപ് മുകൾനിലയിൽ ചെറു പുസ്തകശാല ഒരുക്കി. അധ്യാപകരും മതപഠനവുമായി ബന്ധപ്പെട്ടെത്തുന്നവരും പുസ്തകങ്ങൾ പരിശോധിക്കാറുണ്ട്. “മതങ്ങൾ ആചാരങ്ങൾ മാത്രമല്ല. മഹത്തായ മൂല്യങ്ങളാണ്. അതറിയണമെങ്കിൽ വായിക്കണം, പഠിക്കണം. അക്ഷരം ആകാശത്തോളം ഉയർത്തും. വായിച്ചാൽ മാത്രമാണ് വറ്റാത്ത അറിവു കിട്ടുന്നത്. അതിനുദാ ഹരണമാണ് തൻ്റെ ജീവിതം”- അൻസാരി സുഹ്രി പറഞ്ഞു. പല്ലന നാപൂർ പുതുവന ലക്ഷംവീട് അഷ്റഫും സബീനയു മാണ് മാതാപിതാക്കൾ. ഭാര്യ ഷഹനാ. മക്കൾ: സിദ്റത്തുൽ മുൻതഹാ, മഹ്ഫൂസ്, സാറാ ഫാത്തിമ
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved