അരീക്കോട് ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും പണം കവർന്ന ആൾ പിടിയിൽ

Pulamanthole vaarttha
മലപ്പുറം: അരീക്കോട് ആശുപത്രിയിൽ രോഗിയുടെ മുറിയിൽ നിന്നും 50000 രൂപ മോഷ്ടിച്ച ആൾ പിടിയിൽ. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി അബ്ബാസ് (58)ആണ് പിടിയിലായത്. തിങ്കളാഴ്ച്ചയാണ് കിടത്തി ചികിത്സ തേടിയ രോഗിയുടെ പണവുമായി അബ്ബാസ് കടന്നു കളഞ്ഞത്. സമാനമായ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ബാസെന്ന് പൊലീസ് പറഞ്ഞു.
അരീക്കോടിനടുത്ത് കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് മോഷണമുണ്ടായത്. സ്കാനിംഗിനായി രോഗിയെ കൊണ്ടുപോയതിന് പിന്നാലെയാണ് മുറിയിൽ കവർച്ച നടന്നത്. രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ അടക്കാൻ കരുതി വച്ച പണമാണ് കവർന്നത്. അന്ന് അബ്ബാസിന്റെ സിസിടിവി ദ്യശ്യങ്ങൾ സഹിതമാണ് രോഗിയുടെ ബന്ധുക്കൾ അരീക്കോട് പൊലീസിൽ പരാതി നൽകിയിരുന്നത്. ഇയാൾ മുറിയിൽ നിന്നും ഇറങ്ങുന്നത് ബന്ധുക്കൾ കണ്ടിരുന്നു. എന്തിനാണ് മുറിയിൽ കയറിയതെന്ന ചോദ്യത്തിന് മുറി മാറിപ്പോയതാണെന്നായിരുന്നു പ്രതിയുടെ മറുപടി.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved