മഞ്ചേരിയിൽ വാഹനാപകടം ഈ മാസം ഹജ്ജിന് പോകാനിരുന്നയാൾ മരണപെട്ടു
Pulamanthole vaarttha
മഞ്ചേരി :മഞ്ചേരി മരത്താണിയിലുണ്ടായ വാഹനാപകടത്തിൽ എടത്തനാട്ടുകര ചേരിപറമ്പ് സ്വദേശി മരണപ്പെട്ടു. മരത്താണിയിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികനായിരുന്ന കല്ലടി ഹയർ സെക്കൻഡറി സ്ക്കൂൾ മുൻ പ്രിൻസിപ്പാൾ എടത്തനാട്ടുകര ചേരിപ്പറമ്പ് സ്വദേശി താഴത്തെ പീടിക മുഹമ്മദ് റഫീഖ് മാസ്റ്ററാണ് മരണപ്പെട്ടത്
ഇന്ന് വൈകീട്ട് ആയിരുന്നു അപകടം. റഫീഖ് മാസ്റ്റർ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇദ്ദേഹം ഈ മാസം പതിനെട്ടാം തീയതി ഹജ്ജിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ബന്ധു വീടുകളിൽ ഹജ്ജ് യാത്ര പറയാനുള്ള യാത്രയിൽ ആണ് അപകടം സംഭവിച്ചത്.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹോസ്പിറ്റലുകളിലേക്ക് മാറ്റി. അമിതവേഗതയാണ് അപകടകാരണം എന്ന് കരുതുന്നു. അപകടത്തിൽ ബസ് യാത്രികർക്ക് നിസാര പരിക്ക് പറ്റി ഇവരെ മഞ്ചേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved