പുലാമന്തോള്‍ തൂത പുഴയില്‍ വീണ്ടും മുങ്ങിമരണം ; മങ്കട കര്‍ക്കടകം സ്വദേശി മരണപ്പെട്ടു

Pulamanthole vaarttha
പുലാമന്തോള്‍ : തൂതപ്പുഴയിലെ നിരവധി പേരുടെ ജീവനെടുത്ത പുലാമന്തോൾ തടയണക്ക് താഴെ പുഴയില്‍ വീണ്ടും അപകടമരണം ഇന്ന് വൈകുന്നേരം ഉണ്ടായ അപകടത്തിൽ മങ്കട കര്‍ക്കടകം സ്വദേശി കൊരളയില് യൂസുഫ് മകന് സുലൈമാന്‍ (56) ആണ് പുഴയില്‍ മുങ്ങി മരിച്ചത്. ഏറെ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച പുലാമന്തോള്‍ പാലത്തിന് താഴെയുള്ള കുളിക്കടവില്‍ 3 പേരടങ്ങുന്ന സംഘം ഇന്ന് ഉച്ചക്ക് 12 മണിക്ക് പുഴയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. തുടർന്ന് 3 മണിയോടെ അതിലെ ഒരാളെ കാണാതായതായി വിവരം അറിഞ്ഞു എത്തിയ . പെരിന്തല്‍മണ്ണ പോലീസും, ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തി
6.30 ഓടെ പുഴയിലെ തടയണക്ക് 200 മീറ്റര്‍ താഴെ നിന്നും മൃതദേഹം ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ പി.അഷ്ക്കര്‍ കെ.ടി, എന്നിവരും സ്ഥലത്തെത്തി. അബ്ദുപ്പു പുലാമന്തോൾ, സുബൈർ പാണമ്പി കണ്ടെങ്കാവ്, റസാഖ് തുടങ്ങിയവരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലാണ് മൃതദേഹം കിട്ടിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്കായി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി.. പുലാമന്തോൾ തടയണയുടെ താഴെ ഇറങ്ങുന്നതിനെതിരായി അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിരവധിയാളുകൾ ഇവിടെ കുളിക്കാനും മറ്റുമായി ഇറങ്ങുന്നുണ്ട് . മാത്രവുമല്ല ടൗണിൽ നിന്നും വിളിപ്പാടകലെ ഉള്ള പുഴയിലേക്ക് സംഘം ചേർന്ന് മദ്യപിക്കുവാനും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി ദൂര ദിക്കുകളിൽനിന്നും ഇവിടെ എത്തുകയും പരിചയമില്ലാത്തവർ പോലും പുഴയിൽ ഇറങ്ങുകയും ചെയ്യുന്നുണ്ട്
പുഴയിൽ വെള്ളം കുറവാണെങ്കിലും അപകടകരമായ കുഴികളും ചളിക്കുണ്ടുകളും അറിയാതെ പുഴയിൽ ഇറങ്ങുന്ന ആളുകൾക്ക് അപകടകെണി ഒരുക്കുന്നു… ഇതിന് പരിഹാരമായി തടയണ പ്രദേശങ്ങളിൽ മുൻകാലങ്ങളിൽ പുലാമന്തൾ കൂട്ടായ്മയും വിളയൂർ കൂട്ടായ്മയും മുന്നറിയിപ്പ് ബോർഡുകളും മറ്റും സ്ഥാപിച്ചിരുന്നു അപ്രതീക്ഷിതമായി വന്ന മുമ്പത്തെ വെള്ളത്തിൽ ഇവയെല്ലാം ഒലിച്ചുപോയി പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് ബോർഡ് വെക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ആയില്ല
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved