കാട്ടികുളത്തെ ബസ് അപകടം : നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം

Pulamanthole vaarttha
മാനന്തവാടി: മാനന്ത വാടിയിൽ ഇന്നലെ പുലാമന്തോൾ ചെമ്മലയിൽ നിന്നും തീർത്ഥ യാത്ര പോയവരുടെ ബസിൽ കർണ്ണാടക ആർ ടി സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പെട്ടവർക്ക് രക്ഷകരായി എത്തിയത് നാട്ടുകാരും ജനപ്രതിനിധികളും ഡോക്ടർമാരും. അപകടത്തിൽ കാബിനിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ഷാജിയെ പുറത്തെത്തിച്ചത് ഇവരുടെ സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനത്തിലൂടെ. ഇന്നലെ വൈകിട്ട് നലോടെയിരുന്നു അപകടം. വിവരമറിഞ്ഞ ഉടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ബസിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ഷാജിയെ പുറത്തെത്തിക്കാൻഇവർക്ക് കഴിഞ്ഞില്ല. വിവരം അറിഞ്ഞു മാനന്തവാടിയിൽ നിന്ന് പാഞ്ഞെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ നാട്ടുകാരുടെയും പൊലീസിന്റെയും സഹകരണത്തോടെ 5.50ഓടെയാണ് അപകടത്തിൽ പെട്ട ബസിന്റെ ഭാഗങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചു നീക്കി ഇദ്ദേഹത്തെ പുറത്തെത്തിച്ചത്.
ഇതിനിടെ സെന്റ്റ് വിൻസൻ്റ ഗിരി ആശുപത്രിയിൽ നിന്ന് ഡോക്ടറും നഴ്സുമാരും സ്ഥലത്തെത്തിയിരുന്നു. അഗ്നി രക്ഷാസേന മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഷാജിയെ പിന്നീട് നല്ലൂർനാട് ജില്ലാ കാൻസർ സെന്ററിൽ എത്തിച്ച് സിടി സ്കാൻ എടുത്തു. ഇദ്ദേഹത്തിൻ്റെ കാലുകൾക്കാണ് പരുക്ക്. അപകട വിവരമറിഞ്ഞത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സന്നദ്ധ പ്രവർത്തകരും പൊതു പ്രവർത്തകരും ജനപ്രതിനിധികളും കുതിച്ചെത്തി.അപകടത്തിൽ സാരമായി പരുക്കേറ്റ ചെമ്മല മണ്ണെങ്ങൽ എളയടത്ത് ഹുസൈൻ (56)നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തെങ്കിലും ഐസിയു ആംബുലൻസ് ഇല്ലാത്തതിനാൽ യഥാസമയം കൊണ്ടുപോകാൻ ആയില്ല. കൽപറ്റ ജനറൽ ആശുപത്രിയിൽ നിന്ന് എത്തിച്ച ആംബുലൻസിലാണ് 6.35 ഓടെയാണ് ആംബുലൻസ് ഇദ്ദേഹവുമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിലേക്ക് പുറപ്പെട്ടത്.
അപകടത്തിൽ പെട്ടവരുമായി വാഹനങ്ങൾ ആശുപത്രിയിൽ എത്തിയതോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഡോക്ടർമാരും ജീവനക്കാരും തിരിച്ചെത്തി രക്ഷാ ദൗത്യത്തിൽ പങ്കാളികളായി.അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം വൈകിട്ട് 6 വരെ തടസ്സപ്പെട്ടു. ചികിത്സയിൽ കഴിയുന്നവരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, എഡിഎം കെ.ദേവകി തുടങ്ങിയവർ സന്ദർശിച്ചു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ യഥാസമയം ആംബുലൻസ് എത്താത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ എഡിഎമ്മിനെ തടഞ്ഞു വച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. നിശാന്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വയനാട്ടിലെ പ്രസിദ്ധമായ ബാവലി മഖാം സന്ദർശിക്കാനെത്തിയവരുമായി തിരിച്ചു നാട്ടിലേക്കു പോകുന്നതിനിടയിലാണ് ടൂറിസ്റ്റ് ബസിൽ കർണാടക ആർടിസി കൂട്ടിയിടിച്ചത്. നാട്ടുകാരും മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങളും പൊലീസും ചേർന്നാണ് പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved