ശക്തമായ കാറ്റും മഴയും; പട്ടാമ്പി ഞാങ്ങാട്ടിരി മാട്ടായയിൽ വലിയ മരം റോഡിലേക്ക് വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു
Pulamanthole vaarttha
പട്ടാമ്പി: ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാനപാതയിലെ പട്ടാമ്പി മാട്ടായയിൽ വലിയ മരം റോഡിലേക്ക് പൊട്ടി വീണതോടെ ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ചേർന്ന് നിലവിൽ മരം വെട്ടി ഗതാഗതം പുനസ്ഥാപിക്കുന്ന ശ്രമത്തിലാണ്. വൈകിട്ട് 8 മണിയോടെയാണ് പ്രദേശത്തെ അതിശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടായത്
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved