ഫിറോസ് വാഫി ഇനി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്.
Pulamanthole vaarttha
പോലീസ് സേനയിലെ ആദ്യ വാഫി ബിരുദധാരിയാണ് ഈ രാമപുരം സ്വദേശി. സഹോദരൻ മുഹമ്മദ് ഫൈസാദും പോലീസ് സേനയുടെ ഭാഗമാണ്
രാമപുരം: മുൻ മദ്രസാ അധ്യാപകനുംമസ്ജിദ് ഇമാമുമായിരുന്ന ഫിറോസ് വാഫി ഇനി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്. മാർച്ച് 16ന് തൃശൂർ പോലീസ്അക്കാദമിയിൽ നടന്ന 31 മത്തെ ബാച്ചിലാണ് പാസിംഗ് ഔട്ട് പരേഡ് പൂർത്തീകരിച്ചത്.

ബി.എ.എക്കണോമിക്സ്ബിരുദധാരിയായ ഫിറോസ് വാഫി പെരിന്തൽമണ്ണ തൂതദാറുൽ ഉലൂം വാഫി കോളേജിൽ പഠിക്കുന്ന കാലത്താണ് പിഎസ്സി പരിശീലനത്തിന് ഇറങ്ങുന്നത്.തുടർന്ന് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പരീക്ഷയിൽ റാങ്ക് ജേതാവായി.ഇതിനിടെയാണ് 2017 ലാണ് പോലീസ് സേനയിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.മദ്രസാ അധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് മലപ്പുറം എം എസ് പി യിലേക്ക്210 ദിവസത്തെ പോലീസ് പരിശീലനത്തിനായി പുറപ്പെടുന്നത്.
അഞ്ചുവർഷത്തോളം മലപ്പുറം എം എസ് പി ആസ്ഥാനത്ത് ഹവിൽദാറായി സേവനമനുഷ്ഠിച്ചു, 2024 ഫെബ്രുവരി 20മുതൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.ബി എ ഹിസ്റ്ററി ബിരുദാരിയായ
സഹോദരൻമുഹമ്മദ് ഫൈസാദ്2022ഒക്ടോബർ 20 മുതൽകേരള പോലീസ് സേനയുടെ ഭാഗമാണ്.ഇപ്പോൾ പാലക്കാട്കെഎപിടുപോലീസ് കോൺസ്റ്റബിൾ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്.ദീർഘകാലം ചായമക്കാനി നടത്തിയിരുന്ന രാമപുരംപള്ളിപ്പടിയിലെ അമ്പലക്കുന്നൻ ഇണ്ണി എന്നകുഞ്ഞുമുഹമ്മദിന്റെയും കടുങ്ങപുരം കണ്ണംപള്ളിയാലിൽ ഖദീജയുടെയും ആറു മക്കളിൽ രണ്ടുപേരാണ് പോലീസ് സേനയുടെ ഭാഗമായിട്ടുള്ളത്.രാമപുരം എ.എച്ച് എൽ പി സ്കൂളിലെയും പുണർപ്പ വി എം എച്ച് എം യൂപി സ്കൂളിലെയും പൂർവ്വ വിദ്യാർത്ഥികളാണ് ഇരുവരും ,

കോഴിക്കോട്ഇടിയങ്ങര ഹയാത്തുൽ ഇസ്ലാം മദ്രസ, മക്കരപ്പറമ്പ്നാറാണത്ത് പുണർപ്പ നൂറുൽഹുദാ മദ്രസ,രാമപുരം തെക്കേപ്പുറം ഹിദായത്ത് സിബിയാൻ മദ്രസ,രാമപുരം സ്കൂൾപടി നൂറുൽ ഇസ്ലാം മദ്രസഎന്നിവിടങ്ങളിൽ അധ്യാപകനായും മസ്ജിദിലെ ഇമാമായും ഫിറോസ്
വാഫിസേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അരിപ്രയിലെ ചീരോത്ത് ആയിഷയാണ് ഭാര്യ,അയാൻമാലിക്ക് , റയാൻ ഹാദി എന്നിവർ മക്കളാണ്.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved