കാസര്‍കോട് നിന്നും കാണാതായ 15കാരിയും 42 കാരനും മരിച്ച നിലയില്‍; സംഭവം കാണാതായി 26 മത്തെ ദിവസം
Pulamanthole vaarttha
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്
കാസർകോട്: കാസർകോട് പൈവളിഗയിൽ നിന്നും കാണാതായ 15 കാരി പെൺകുട്ടിയും 42 കാരനായ യുവാവും മരിച്ച നിലയിൽ. രണ്ടുപേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 12 നാണ് 15 വയസ്സുകാരിയായ പെൺകുട്ടിയെ കാണാതായത്.
പെൺകുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്തിയ പൈവളിഗയ്ക്ക് സമീപ പ്രദേശത്തുള്ള വനത്തിനുള്ളിൽ കണ്ടെത്തിയതോടെ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാണുന്നത്.
പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾക്ക് ഒന്നരയാഴ്ചത്തെ പഴക്കം. അഴുകിയ നിലയിലായിരുന്നു രണ്ട് മൃതദേഹങ്ങളും.
മൃതദേഹത്തിന് സമീപം ഇരുവരുടെയും മൊബൈൽ ഫോണുകൾക്കു പുറമേ ഒരു കത്തിയും കിറ്റ്കാറ്റ് കവറും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇന്ന് രാവിലെ 11.15 ഓടെയാണ് പൈവളിഗയിൽ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള വനപ്രദേശത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് ടവർ ലൊക്കേഷൻ കണ്ടെത്തിയരുന്നു. എന്നാൽ, തിരച്ചിലിൽ തുമ്പൊന്നും ലഭിച്ചില്ല. വീണ്ടും ഇതേ പ്രദേശത്ത് ടവർ ലൊക്കേഷൻ കണ്ടെത്തിയതോടെയാണ് പോലീസ് അരിച്ചുപെറുക്കി തിരഞ്ഞത്.
ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
തങ്ങൾ ഉറക്കമുണർന്നപ്പോൾ മകൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി പന്ത്രണ്ടിന് പുലർച്ചെ മൂന്നരയോടെ പെൺകുട്ടിയെ കാണാതായി എന്ന് വ്യക്തമായി.
മൊബൈൽ ഫോൺ മാത്രമായിരുന്നു പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി.
ഇതേ ദിവസം തന്നെയാണ് പ്രദേശവാസിയായ പ്രദീപിനെയും കാണാതായത്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്.
സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved