വിളയൂർ പഞ്ചായത്ത് നേട്ടങ്ങളുടെ നെറുകിൽ:അമ്പാടിക്കുന്നിലേത് സംസ്ഥാനത്തെ മികച്ച അങ്കണവാടി-കെ. ജയശ്രീ മികച്ച ഐ.സി.ഡി.എസ്. സൂപ്പർവൈസർ

Pulamanthole vaarttha
വിളയൂർ : വിളയൂർ പഞ്ചായത്ത് നേട്ടങ്ങളുടെ നെറുകയിൽ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി
നേടിയതോടൊപ്പം ജില്ലയിലെ മികച്ച അങ്കണവാടികൾക്ക് നൽകുന്ന സംസ്ഥാനതല പുരസ്കാരവും വിളയൂർ പഞ്ചായത്തിന് ലഭിച്ചു വിളയൂർ അമ്പാടിക്കുന്ന് അങ്കണവാടിയാണ് മികച്ച അംഗനവാടിക്കുള്ള പുരസ്കാരം നേടിയത്.
ഈ പുരസ്കാരത്തോടൊപ്പം
മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തെരഞ്ഞെടുത്ത കെ. ജയശ്രീയും പഞ്ചായത്തിൽ നിന്നാണ്. പ്രീ-സ്കൂൾ ക്ലാസുകൾ കൃത്യതയോടെ കൈകാര്യം ചെയ്യുക, ഐ.സി.ഡി.എസ്. സേവനങ്ങൾ മികച്ചരീതിയിൽ നടപ്പാക്കുക, കുട്ടികൾ-രക്ഷിതാക്കൾ-നാട്ടുകാർ എന്നിവരുമായുള്ള കുട്ടായ്മ, ശിശുസൗഹൃദ ശൗചാലയങ്ങൾ, മാലിന്യസംസ്കരണത്തിന് ബയോബിൻ സംവിധാനം, ശിശുസൗഹൃദ കെട്ടിടം തുടങ്ങിയവ പരിഗണിച്ചാണ് അങ്കണവാടിക്ക്പുരസ്കാരം.
കെ. അനിതയാണ് അങ്കണവാടി വർക്കർ. കെ. രജിത ഹെൽപ്പറാണ്. മുപ്പതുകുട്ടികളാണ് ഇവിടെയുള്ളത്.
കെ. ജയശ്രീ മികച്ച ഐ.സി.ഡി.എസ്. സൂപ്പർവൈസർ
പട്ടാമ്പി: ജില്ലയിലെ മികച്ച ഐ.സി.ഡി.എസ്. സൂപ്പർവൈസർക്കുള്ള പുരസ്കാരം പട്ടാമ്പി പീടികക്കൽ വീട്ടിൽ കെ. ജയശ്രീക്ക്. പട്ടാമ്പി അഡീഷണൽ ഐ.സി.ഡി.എസിലെ വിളയൂർ പഞ്ചായത്തിലെ സൂപ്പർവൈസറാണ് ജയശ്രീ.സംസ്ഥാനത്ത് ആദ്യമായി ഐ.സി.ഡി.എസ്. എംബ്ലമുള്ള ഏകീകൃത യൂണിഫോം വിളയൂർപഞ്ചായത്തിലെ പദ്ധതിയിൽ നടപ്പാക്കാനും ഭിന്നശേഷിക്കാരായ പ്രീ-സ്കൂൾ കുട്ടികൾക്ക് ഭിന്നശേഷി അങ്കണവാടി ക്ലാസ് റൂം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനും കുട്ടികളുടെ വൈകല്യം നേരത്തേ തിരിച്ചറിഞ്ഞ് തെറാപ്പിചികിത്സ ഉൾപ്പെടെ നൽകി സ്കൂൾ പ്രവേശനത്തിന്ന് സന്നദ്ധരാക്കാനും ജയശ്രീ പ്രവർത്തിച്ചത് മികവായി.
വല്ലപ്പുഴയിൽ മികച്ച ബഡ്സ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് ജയശ്രീയുടെകൂടി ശ്രമഫലമായിരുന്നുകാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്കായി പ്രവർത്തിച്ചതും പ്രശംസ നേടിയിരുന്നു.നരേന്ദ്രകുമാറാണ് ജയശ്രീയുടെ ഭർത്താവ്. മക്കൾ: ഡോ. ശ്രീലക്ഷ്മി, ഡോ. ശ്രീലേഖ. മരുമകൻ: ഡോ. ശ്രീരാജ്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved