ട്രെയിനിൽ വച്ച് പരിചയം, നമ്പർ വാങ്ങിച്ച് വീട്ടിലെത്തി; ദമ്പതികളെ മയക്കി കിടത്തി 6 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ.

Pulamanthole vaarttha
`വാടാനപ്പള്ളി സ്വദേശി ബാദുഷയാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്`
വളാഞ്ചേരി :ദമ്പതികളെ മയക്കി കിടത്തി ആറു പവൻ സ്വർണം മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ മലപ്പുറം വളാഞ്ചേരി പൊലീസാണ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസമാണ് വളാഞ്ചേരി കോട്ടപ്പുറം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നീ വയോധിക ദമ്പതികളെ ജ്യൂസിൽ ഗുളിക ചേർത്ത് മയക്കി കിടത്തി സ്വർണം കവർന്നത് മുട്ടുവേദനയുടെ ചികിത്സയ്ക്കായി
കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് ദമ്പതികളെ യുവാവ്
ട്രെയിനിൽ വച്ച് പരിചയപ്പെട്ടത്.
നാവികസേന
ഉദ്യോഗസ്ഥനാണെന്നും പേര് നീരജ്
എന്നാണെന്നും ഇവരെ പറഞ്ഞ്
വിശ്വസിപ്പിച്ചു. ഇരുവർക്കും സീറ്റും
ഇയാൾ തരപ്പെടുത്തി നൽകി. ദമ്പതിമാരോട് രോഗ വിവരം
ചോദിച്ചറിഞ്ഞ ഇയാൾ കുറഞ്ഞ
ചെലവിൽ നാവിക സേനയുടെ
ആശുപ്രതി വഴി ചികിത്സ ലഭ്യമാക്കാമെന്ന്
വിശ്വസിപ്പിക്കുകയായിരുന്നു.തൊട്ടടുത്ത ദിവസം എല്ലാംശരിയായെന്നും ചികിത്സയുടെ
രേഖകൾ ശേഖരിക്കാൻ വീട്ടിൽ വരാമെന്നും പറഞ്ഞ് ഫോൺ ചെയ്ത് വളാഞ്ചേരിയിലെ വീട്ടിലെത്തി.യുവാവ് താൻ കൊണ്ടുവന്ന ഫ്രൂട്ട്സ് ഉപയോഗിച്ച് സ്വയം ജ്യൂസ് തയാറാക്കി ഇരുവർക്കും നൽകി. തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെയാണെന്ന് പറഞ്ഞ് ഓരോ ഗുളികയും നൽകി. ഇതോടെ ഇരുവരും മയങ്ങി വീഴുകയും കവർച്ച നടത്തി യുവാവ് സ്ഥലം വിടുകയുമായിരുന്നു. പിന്നാലെ ദമ്പതികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved